എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/അക്ഷരവൃക്ഷം/ സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
സമ്മാനം

ണിം ! ണിം  ! ക്ലോക്കിൽ മാണി ഒൻപത് മുഴങ്ങി. അനിതയുടെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. ഈശ്വര എന്നും ജലജ ടീച്ചർ ടെ അടി കിട്ടുവാനാണല്ലോ എന്റെ യോഗം. സൂര്യന്റെ കോപം ശരിക്കും മണ്ണിൽ പതിഞ്ഞിരിക്കുന്നു. തിടുക്കത്തിൽ അനിത സ്കൂളിലേക്ക് ഓടി. കാലിനേക്കാൾ ചൂട് നെഞ്ചിനുണ്ട്. ക്ലസിന്റെ വരാന്തയിൽ എത്തിയപ്പോൾ കിതപ്പിനേക്കാൾ ഭയം കൂടി വന്നു. ആരുടെയോ കാൽപ്പെരുമാറ്റം കേട്ട് പഠിപ്പിച്ചു കൊണ്ടിരുന്ന ജലജ ടീച്ചർ തിരിഞ്ഞു നോക്കി. പാത്തു പതുങ്ങി നിൽക്കുന്ന അനിതയെ കണ്ടു നെറ്റി ചുളിപ്പിച്ചുകൊണ്ടു ടീച്ചർ പറഞ്ഞു. " എങ്ങിനെയാ പിന്നെ ക്ലാസ് ശരിയായി നടക്കുക. എന്നും ശകുന പിഴയായി ഇവളെ അല്ലെ കാണുന്നത് ? ക്ലാസ് തുടങ്ങലും രാജകുമാരിയുടെ ആഗമനവും ഒപ്പം......... നിന്നെ അടിച്ചാൽ വേദനിക്കുന്നത് എന്റെ കൈകളാ..........കേറിയിരിക്ക്." തലയും താഴ്ത്തി അനിത തന്റെ ഇരിപ്പാടത്തിലേക്ക് നടന്നു. അപ്പോഴാണ് പ്യൂൺ കടന്നു വന്നത്. കയറിയപാടെ അനിതയെ ഒന്ന് ഉറ്റുനോക്കി. നോട്ടത്തിന്റെ അർഥം അനിതക്ക് പിടികിട്ടി. ജലജ ടീച്ചർ എല്ലാവരോടുമായി പറഞ്ഞു. ഫീസ് അടക്കുവാനുള്ള അവസാന തീയതി നാളെയാണ് . പഠിക്കാൻ ബഹു മിടുക്കിയാണ് അനിത. ജലജ ടീച്ചർനോടുള്ള ഒരുതരം വാശി കൂടിയായിരുന്നു അവൾക്ക്. അനാഥാലയത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയതായിരുന്നു അവൾ. മറ്റുള്ളവരെ സഹായിക്കാൻ എന്ത് ത്യാഗവും സഹിക്കും. ഇപ്പോൾ അനാഥ മന്ദിരത്തിനുവേണ്ടി കൈത്തറി പണിക്കു പോകുകയാണ്. അതിനാലാണ് സ്കൂളിൽ വൈകി എത്തുന്നതും . ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നത് കൊണ്ട് കൂട്ടുകാർ നല്ലൊരു പേരിട്ടിട്ടുണ്ട്. " മെഴുകുതിരി". കൂട്ടുകാർ ചോദിക്കും ഇങ്ങനെ അധ്വാനിച്ച് പണം ഉണ്ടാക്കിയിട്ടും അവസാന ദിവസം വരെ ഫീസ് അടക്കാത്തതെന്താണെന്ന് ?. ഉത്തരം അവൾ മൗനത്തിലൊതുക്കും. പക്ഷെ ഇതുവരെ ഫീസ് അടക്കാത്തതിന്റെ പേരിൽ അവൾ പുറത്തായിട്ടില്ല. അവളുടെ ഫീസ് ആരോ അടക്കുന്നുണ്ട്. പബ്ലിക് പരീക്ഷ അടുത്ത് വരുന്നുണ്ട്. അനിത നന്നായി പരീക്ഷ എഴുതി. എങ്കിലും ജയം ഒരു ചോദ്യചിഹ്നത്തിൽ അവശേഷിച്ചു. അവധിക്കാലം അങ്ങനെ നീങ്ങിപ്പോയി. റിസൾട്ട് വരുന്ന ദിവസം പോലും അവൾ ഓർത്തു വച്ചിരുന്നില്ല. ഒരു ദിവസം പണിക്കു പോകുന്ന വഴിയിൽ ധാരാളം പേർ ചോദിക്കുകയുണ്ടായി . ചോദ്യത്തിന്റെ പൊരുൾ മനസ്സിലാക്കാൻ അവൾക് ധാരാളം സമയം വേണ്ടി വന്നില്ല. പത്താം ക്ലാസ് പരീക്ഷയിൽ ഏറ്റവും കൂടുത വിദ്യാർത്ഥികൾക്കുള്ള അവാർഡ് നൽകുന്ന ദിവസം. സദസ്സിൽ സൂചിയിട്ടാൽ തറയിൽ വീഴാത്ത അത്രയും ജനക്കൂട്ടം. ആ ഭാഗ്യവതിയുടെ പേര് പറഞ്ഞപ്പോൾ സദസ്സിൽ കയ്യടിയുടെ ആരവം. അനിത- ഈ വർഷത്തെ ഏറ്റവും മാർക്ക് നേടിയ പെൺകുട്ടി. ടീച്ചർ മൂന്ന് നാലുവട്ടം വിളിച്ചു പറഞ്ഞു. നിറകണ്ണുകളോടെ വിറയ്ക്കുന്ന കാലുകളോടെ അവൾ വേദിയിലേക്ക് കയറി. എന്നാൽ കുറുപ്പ് മാഷിന്റെ കയ്യടി ജലജ ടീച്ചർ ന്റെ നേരെയായിരുന്നു. അദ്ദേഹം പറഞ്ഞു ഈ കയ്യടി നിങ്ങൾക്കുള്ളതാണെന്ന്. ജലജ ടീച്ചർ വിറയ്ക്കുന്ന കൈകളോടെ കണ്ണീർ തുടച്ചു കയ്യടിക്കുവാൻ തുടങ്ങി. തനിക്ക് കിട്ടിയ സമ്മാനവുമായി അവൾ എത്തിയത് ജലജ ടീച്ചർ ന്റെ അടുത്തായിരുന്നു. ടീച്ചർ അവളുടെ നെറുകയിൽ ഒരു മുത്തം നൽകി. അവൾക്ക് ലഭിച്ച എല്ലാ സമ്മാനങ്ങളെക്കാൾ മികച്ചതായിരുമെന്നു ആ മുത്തം .


നസ്രിൻ. എൻ
8 A എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ