നിലാവ്

 
    



നിലാവ് പെയ്തിറങ്ങുന്ന രാവിൽ
നിശാഗന്ധി പൂക്കും നേരം
ആ ഇരുണ്ട യാമത്തിൽ
രാവിനേ നോക്കി ആരോ പാടുന്നു

നിലാവിന്റെ ഏകാന്തതയിൽ
എന്റെ മാനം തേരിൽ
സഞ്ചരിക്കുന്ന കുതിരേ -
പ്പോലെ പാറിനടക്കുന്നു

തേരിലേ കുതിര എന്നോട്
മന്ത്രിക്കുന്നു ഈ നിലാവ്
നിനക്കു വേണ്ടി പെയ്തിറങ്ങിയതാണെന്ന്

ഇരുണ്ട യാമത്തിൽ നിലാവിന്റെ
പ്രകാശതത്തിൽ ഞാൻ കാണുന്നു
മാരചില്ലയിൽ രണ്ട് പക്ഷികൾ
സന്തോഷം പങ്കിടുന്നത്

തേരിലേ കുതിര എന്നോടു വീണ്ടും മന്ത്രിക്കുന്നു
ഈ രാവ് നിനക്കു
വേണ്ടി ഉള്ളതാണെന്ന്

           

   
               

 


ഷിജിനമോൾ. എസ്സ്
9 B എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത