എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/അക്ഷരവൃക്ഷം/സെൽഫി

Schoolwiki സംരംഭത്തിൽ നിന്ന്


സെൽഫി      

ചില്ലുകൊണ്ടൊരു കുഞ്ഞുപെട്ടിയുണ്ടത്രേ
ലോകമിപ്പോൾ വിരൽത്തുമ്പിൽ ആയപ്പോൾ ...
വീട്ടിൽ അമ്മയും അച്ഛനും ഉണ്ടായിരുന്നത്രെ ...!
ആവോ...
ഞാൻ അറിഞ്ഞില്ല
കുഞ്ഞുപെട്ടിയെ മെരുക്കണ്ടേ..!
കണ്ടുമടുത്ത ലോകങ്ങളെക്കാൾ രസകരം...
കാണാത്തവ തന്നെ
പിന്നെയെന്തിനറിയണം ഈ ലോകത്തെ...
വേഗം വരൂ..അച്ഛന്റെ മരണമാണ്
സെൽഫി എടുക്കണം !
                                           


അർച്ചന എസ്
9B എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത