എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/The Real hero "CORONA"

Schoolwiki സംരംഭത്തിൽ നിന്ന്
The Real hero "CORONA"

എന്നെ അറിയാമോ?

അറിയാതിരിക്കാൻ വഴിയില്ല! എന്നാലും ഞാൻ പറയാം. ഞാനാണ് 'കൊറോണ' നിങ്ങളിപ്പോൾ പേടിസ്വപ്നമായി നോക്കിക്കാണുന്ന കൊറോണ വൈറസ് നിങ്ങളെന്നെ 'കോവിഡ് 19' എന്നും വിളിക്കാറുണ്ട്

ഇന്ന് ഈ ലോകത്തിൽ എന്നെ കുറിച്ച് അറിയാത്തവരില്ല. നിങ്ങൾ കേൾക്കാൻ തയ്യാറാണെങ്കിൽ ഞാൻ എന്റെ കഥ പറയാം.......

ഈ ലോകം മുഴുവൻ കീഴടക്കിവച്ചിരിക്കുന്ന ഞാനിന്ന് ലോക ജനതയുടെ ഇടയിൽ ഹീറോയാണ്. ഇപ്പോൾ നിങ്ങൾ എല്ലാവരും എന്നെ പേടിച്ച് 'ലോക്ക് ഡൗൺ'പ്രഖ്യാപിച്ച് രാജ്യങ്ങൾ മുഴുവൻ ലോക്ക് ചെയ്തു വെച്ചിരിക്കുകയാണല്ലോ? പക്ഷേ എനിക്ക് അതൊന്നും ഒരു പ്രശ്നമേ അല്ല കാരണം ഞാൻ വളരെ ചെറുതാണ. എന്നെ നിങ്ങൾക്ക് നിങ്ങളുടെ നയനങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. അതുമാത്രമല്ല ഞാൻ വായുവിലൂടെയാണ് സഞ്ചരിക്കുന്നത്. നിങ്ങൾ രാജ്യങ്ങൾ അടച്ചുപൂട്ടി യാലും നിങ്ങൾക്ക് വായുവിനെ തടയാൻ പറ്റില്ലല്ലോ. പറ്റുമോ?

നിങ്ങളിൽ ചിലരുടെയെങ്കിലും

സംശയം ആയിരിക്കും "ഞാൻ എന്തിനാണ് നിങ്ങളുടെ ജീവൻ അപഹരിക്കുന്നത് എന്നും നിങ്ങൾ എന്തു ദ്രോഹമാണ് എന്നോട് ചെയ്തത് എന്നും നിങ്ങൾ നിരപരാധികളാണ് എന്നും"

പക്ഷേ നിങ്ങളോട് ആരാണ് നിങ്ങൾ നിരപരാധികളാണെന്ന് പറഞ്ഞത്? നിങ്ങൾ ഒരിക്കലും നിരപരാധികൾ ആവുന്നില്ല. നിങ്ങൾ അപരാധികൾ തന്നെയാണ്. കാരണം നിങ്ങൾ എന്നോട് ദ്രോഹം ഒന്നും ചെയ്തിട്ടില്ല. പക്ഷേ നിങ്ങൾ ദ്രോഹിച്ചു "പ്രകൃതിയെ"!

മരങ്ങൾ വെട്ടി, പാടം നികത്തി, കുന്നുകൾ ഇടിച്ചും മൃഗങ്ങളെ കൊന്നും ഇങ്ങനെ ഒരുപാട് ഒരുപാട്.

ഇതിലും മുൻപും ഞാൻ നിങ്ങൾക്കിടയിൽ വന്നിരുന്നു. അന്ന് നിങ്ങളെന്നെ നിപ്പ വൈറസ"എന്ന് വിശേഷിപ്പിച്ചു. അന്ന് നിങ്ങൾക്കിടയിൽ എത്താൻ ഞാൻ പക്ഷിമൃഗാദികളെ ആണ് തിരഞ്ഞെടുത്തത്. ഇതറിഞ്ഞപ്പോൾ നിങ്ങളാ നിരപരാധികളായ പക്ഷികളെയും മൃഗങ്ങളെയും കൂട്ടത്തോടെ കൊന്നൊടുക്കി. നിങ്ങൾ ചെയ്തത് തെറ്റല്ലേ? അതുകൊണ്ടാണ് ഇത്തവണ ഞാൻ നേരിട്ട് ഇറങ്ങിയത്. പിന്നെ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ എത്ര നിരപരാധികളെ നിങ്ങൾ കൊന്നു. എന്താ അതൊന്നും നിങ്ങൾക്ക് തെറ്റായി തോന്നുന്നില്ലേ? അതോ ഇനി ഇപ്പോൾ ഞാൻ ചെയ്യുന്നത് മാത്രമാണോ തെറ്റ്? പിന്നെ ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല. ഒരാൾ എത്ര ശക്തിശാലി- യാണെന്ന് പറഞ്ഞാലും ഒരു ബലഹീനത എല്ലാവർക്കുമുണ്ട്. എനിക്കും അങ്ങനെയൊരു ബലഹീനത ഉണ്ട്. നിങ്ങൾ സോപ്പ്, മാസ്ക്, സാനിറ്റാസെർ എന്നിവ ഉപയോഗിച്ചാൽ എനിക്ക് നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കാൻ കഴിയില്ല.

മനുഷ്യരുടെ ജീവിതത്തിൽ ഉള്ള താള പിഴവുകൾ തിരുത്താനും കൂടിയാണ് ഞാനിവിടെ രൂപംകൊണ്ടത്. നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും എന്നെ കൊണ്ടുള്ള മാറ്റങ്ങൾ. ഇപ്പോൾ എല്ലാവരും ഒരുമിച്ച് വീട്ടിലിരുന്ന് വർത്തമാനം പറയുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഇത്രയും നാൾ ഇതൊന്നും ഉണ്ടായിരുന്നില്ലല്ലോ. തമ്മിൽ തമ്മിൽ വെട്ടി മരിക്കുന്നവർ പോലും ഇപ്പോൾ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു. എന്താ ഇതൊന്നും എന്റെ കഴിവുകൾ അല്ലേ?

ഇത്രയും കാലം സർക്കാർ ഭരണം ഉണ്ടായിട്ടും ഞാൻ ചെയ്തതു പോലെയുള്ള നല്ല പ്രവർത്തികൾ ചെയ്യാൻ പറ്റിയോ? ഇക്കാര്യങ്ങൾ വച്ചുനോക്കുമ്പോൾ ഞാൻ തന്നെയല്ലേ " The Real Hero"

Ardhra. K.A
7C നാഷണൽ ഹയർസെക്കന്ററി സ്ക്കൂൾ ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം