എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്.ഇതിനകം നിരവധി പേരാണ് ഈ വൈറസിന് ഇരയായത്. ചൈനയിൽ മാത്രമായി മൂവായിരത്തിലധികം പേരാണ് രോഗം ബാധിച്ച് മരിച്ചത്.നൂറ്റിയറുപതിലധികം രാജ്യങ്ങളിലാണ് പടർന്നുപിടിച്ചത്.ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ പറയുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തെ ബാധിക്കുകയാണ് കൊറോണ വൈറസ് .സാർസ്, മെർസ് എന്നീ രോഗങ്ങൾക്കു കാരണമായത് കൊറോണ വൈറസ് ആയിരുന്നു. കൊറോണ വൈറസ് തിരിച്ചറിയുന്നതെങ്ങനെ? പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം, വയറിളക്കം, കിഡ്നി തകരാർ, ന്യുമോണിയ എന്നിവയാണ്. കൊറോണ ബാധിച്ച രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, ' ദിശ'യിലേക്ക് വിളിക്കുക.28 ദിവസം വീട്ടിനുള്ളിൽ തന്നെ നിരീക്ഷണത്തിലേർപ്പെടുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക .അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, രോഗികളായിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.പൊതുസ്ഥലങ്ങളിൽ ആളുകൾ കൂടുന്നത് ഒഴിവാക്കുക.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |