എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം/അക്ഷരവൃക്ഷം/പ്രകൃതി തൻ പ്രതികരണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി തൻ പ്രതികരണം

പ്രകൃതി തൻ പ്രതികരണം

ഹേ മനുഷ്യാ നിൻ ചെയ്തികൾക്കൊരവസാനം കാണുമോ ??
നിന്റെ ക്രൂരതയാർന്ന കൈകൾ എന്നെ പിച്ചി ചീന്തുമ്പോൾ!!
എന്റെ ജീവ രക്തം നിന്നിൽ പുരളുന്നു ,ആഴമാർന്ന മുറിവുകളും ഹൃദയഭേദകങ്ങളായ വേദനകളും നീയെയനിക്ക് സമ്മാനിച്ചു.
എൻ കരച്ചിൽ കേൾക്കാൻ ആരുണ്ടിവിടെ
ചൂഷണം അതിന്റെ അവസാന വക്കിൽ എത്തി നിൽക്കുമ്പോഴും ആരുണ്ടിവിടെ
അത്യനർഘമാം ഈ ജീവിതം നിൻ ലാഭക്കൊതിയിൽ ഭ്രാന്തമാകുന്നു..
എന്റെ ഉറവകൾ കണ്ണീർ ചാലുകളായി വറ്റുന്നു.
ഒരോ ജീവജാലവും നിലനിൽപ്പിനായി വീർപ്പ് മുട്ടുന്നു.
സർവ്വാധിപത്യംമെന്നൊരുവാക്കിലൊതുങ്ങുകയില്ലല്ലോ ഹീനമായ മനുഷ്യാധിപത്യം..!
അമിത ലാഭത്തിൻ ചപ്പുചവറുകൾ അവനെ ചവറ്റുകൊട്ടയാക്കുന്നു..
എന്റെ രക്തത്തിൽ മാലിന്യം കലർത്തിയും വിരലുകൾ മറിച്ചും അവൻ ശുചിത്വം കണ്ടെത്തുന്നു
വിശന്നിരിക്കുന്ന പക്ഷി കുഞ്ഞിനെപ്പോലെയാണ് സമൃദ്ധി കാത്തിരിക്കുന്ന എൻ മറ്റു സന്താനങ്ങൾ
എൻ മേലും , എന്റെ സന്താനങ്ങൾ മേലുമുള്ള കടന്നുകയറ്റം നിനക്ക് തന്നെ വിനയായി
ഉണങ്ങാത്ത മുറിവിലും മൂകതതൻ ചുടുരക്തം
കവിളുകൾ ചുളിഞ്ഞും , കണ്ണുനീർ വറ്റിയും.......

 

ആകാശ് സന്തോഷ്
9 A എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത