എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതി

പ്രകൃതിയാം അമ്മതൻ മടിത്തട്ടിൽ
വളരുന്നൊരു ജീവജാലങ്ങൾ നമ്മൾ
ആർത്തി പൂണ്ടൊരാം മനുഷ്യ ചിന്തയാൽ
മുറിവേൽക്കുന്നൊരി മാതൃഹൃദയം
കാടും പുഴകളും വയലേലകളും അന്യമകുന്നൊരു കാലമിതല്ലോ
ഇത്തിരി ഭൂമിക്കു വേണ്ടി എത്രയോ
ജലാശയങ്ങൾ മണ്ണിട്ടു മൂടി നാം
ഇത്രയും മതിവരാത്ത മനുഷ്യകരങ്ങളാൽ
മലിനമാകുന്നൊരീ ഭൂമി
അരുത മനുഷ്യാ ചെയ്യരുതേ
ഇനിയും നിന്റെ ഈ ചെയ്തികൾ
ഇത് നിനക്കായ് വിതച്ചിടും രോഗപഢകൾ
എങ്ങും ശുചിത്വം നിക്കുവിൻ
അരോഗ്യമുള്ളൊരു നാളേക്കായി

 

അദ്വൈത് മനു
9 A എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത