എൻ.എസ്.എസ് എച്ച്.എസ്.എസ് , അടൂർ/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധന കാലത്തെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പ്രതിരോധന കാലത്തെ ലോകം      
 കൊറോണ വൈറസ് : ലോകത്ത് നിപ്പയ്ക്ക് ശേഷം വന്ന ഒരു വൈറസാണ് കൊറോണ . 

കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യമാണ് ചൈന 2019 ഡിസംബർ 31-നാണ് ലോകത്താദ്യമായി കൊറോണ റിപ്പോർട്ട് ചെയ്ത ദിവസം . ചൈനയിലെ വന്ന്യ ജീവികളെ ജീവനോടെ കൊണ്ടു വന്ന് അവയുടെ മാംസം വിൽക്കുന്ന ചൈനയിലെ പ്രദേശമായ വുഹാനിലെ ചന്തയിൽ നിന്നും ലീവൻ ലിയാങ് എന്ന 56- വയസ്സുകാരിയായ സ്ത്രീക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത് . പിന്നീട് ഇവരുമായി സമ്പർഗ്ഗമുള്ള 27- പേർക്ക് ഈ അസുഖം പകരുകയും അങ്ങനെ ചൈനയിലെ മുഴുവൻ പ്രദേശങ്ങളിലും ഈ അസുഖം വ്യാപിക്കുകയും ചെയ്തു. വവ്വാലിൽ നിന്നും ഈനാംപേച്ചിയിലേക്കും ഈനാംപേച്ചിയിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ആണ് കൊറോണ പടരുന്നത് എന്നാണ് പറയുന്നത്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന 6-മത്തെ സംഭമാണ് കൊറോണ . കൊറോണ രോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ നിർദ്ധേശിച്ച പേരാണ് "നോവൽ കൊറോണ വൈറസ് ." ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് തൃശ്ശൂരിലാണ്. അതിനു ശേഷം മറ്റുള്ള രാജ്യങ്ങളിലേക്ക് ഇത് പകരുകയാണ് ഉണ്ടായത്. ചൈനയ്ക്ക് പുറമെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യമാണ് ഫിലപ്പെൻസ് . ഏഷ്യക്ക് പുറത്ത് കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യമാണ് ഫ്രാൻസ് . ലോകാരോഗ്യ സംഘടന കൊറോണ വൈറസിനു നൽകിയ മറ്റൊരു പേരാണ് "കൊവിഡ് 19 ". പിന്നീട് കേരളത്തിൽ കൊവിഡ് 19 റിപ്പോർട്ട് ചെയ്തത് പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശികളിലാണ്. ഇറ്റലിയിൽ നിന്നും വന്ന 3- പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്.

 ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ അഡ്മിറ്ചെയ്യുകയും ചെയ്തു. പിന്നീട്  എൻ.എസ്.എസ് എച്ച്.എസ്.എസ് , അടൂർകൊവിഡ് - 19 റിപ്പോർട്ട് ചെയ്ത കേരളത്തിലെ 2-മത്തെ ജില്ല കാസർക്കോട് കാഞ്ഞങ്ങാടുമായി. രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന "പാടോമിക് " തരത്തിലുള്ള അസുഖമാണ് കൊറോണ .   പല ഭൂഖണ്ഡങ്ങളിലേക്കൊ ലോകമാസകലമാകെ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ച വ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ  " പാടോമിക് " എന്നു പറയുന്നത്. ഇന്ത്യയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം കർണാടകയിലെ കൽ ബുർഗി ആയിരുന്നു. 

കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22-ന് " ജനതാ കർഫ്യു " ആചരിക്കുകയും ചെയ്തു. അതിനു ശേഷമാണ് 21- ദിവസത്തേക്ക് ലോക്ക് ടൗൺ പ്രഖ്യാപിച്ചത്. ലോക്ക് ടൗൺ പ്രഖ്യാപിക്കുന്നതിന്നു മുമ്പു മുതൽ തന്നെ പല തരത്തിലുള്ള നിർദ്ധേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തു വിട്ടിരുന്നു. 21- ദിവസത്തെ ലോക്ക് ടൗൺ പ്രഖ്യാപിച്ചതോടെ പ്രതിരോധ നടപടികളും നിർദ്ധേശങ്ങളും ഊർജിച്ചു. നിർദ്ധേശങ്ങൾ:-> കൈകൾ Handwash ഉപയോഗിച്ച് 20 Sec എങ്ങിലും വൃത്തിയായി കഴുകണം. Hand Sanitizer ഉപയോഗിക്കുക. പനി, ചുമ, തലവേദന, മൂക്കൊലിപ്പ് , തുടങ്ങിയവ ഉള്ളവർ ഡോക്ടറെ സന്ദർശിക്കണം.

ഈ കൊറോണ  പ്രതിരോധന കാലത്ത്  ഏറ്റവും പ്രധാനമായും മാസ്ക് ധരിക്കണം എന്നായിരുന്നു നിദ്ധേശം. പിന്നീട് കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിൻ്റെ പുതിയ ക്യാമ്പയിനാണ് "BREAK THE CHAlN ".  പിന്നീട് കൊവിഡ്    ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു കൊവിഡ്  ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വർധിച്ചു. പിന്നീട് ലോകാരോഗ്യ സംഘടന 

കൊവിഡിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചു. കൊവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെൻറർ ആണ് ദിശ 1056. ഇതൊക്കെയാണ് പ്രധാനമായും കൊറോണ പ്രതിരോധന കാലത്ത് ലോകത്ത് നിലനിന്നു കൊണ്ടിരിക്കുന്നത്.

  • അ: അകലം പാലിക്കുക:
  • ആ :ആൾക്കൂട്ടം ഒഴിവാക്കാം.
  • ഇ: ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം.
  • ഈ : ഈശ്വരനു തുല്യരാം ആരോഗ്യ പ്രവർത്തകർ.
  • ഉ: ഉപയോഗിക്കാം മുഖാവരണം.
  • ഊ: ഊഷ്മളമാക്കാം കുടുംബ ബന്ധങ്ങൾ .
  • ഋ: ഋഷിവര്യന്മാരെ പോലെ ധ്യാനം ചെയ്യാം.
  • എ :എപ്പോഴും ശുചിത്വം പാലിക്കാം.
  • ഏ: ഏർപ്പെടാം കാർഷിക വൃത്തിയിൽ.
  • ഐ : ഐക്യത്തോടെ നിയമം പാലിക്കാം.
  • ഒ: ഒഴിവാക്കാം യാത്രകൾ.
  • ഓ: ഓടിച്ചവിടാം കൊറോണയെ .
  • ഔ: ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം.
  • അം: അംഗബലം കുറയാതെ നാടിനെ കാത്തിടാം.

എൻ്റെ അനുഭവം: ഈ കൊറോണ കാലത്ത് എല്ലാവരും വീട്ടിൽ തന്നെയാണ് ഉള്ളത് ഞാനും അങ്ങനെ തന്നെയാണ്. എൻ്റെ സമയം കഴിവതും ഞാൻ ഉപയോഗിക്കാറുണ്ട്. സ്കൂൾ വർക്കുകളും ക്രാഫ്റ്റ് വർക്കുകളും ചെയ്യുകയും ബുക്ക് വായിക്കുകയും ചെയ്യും. കൊറോണ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് ഉദ്ധ്യോഗസ്ഥർ പറഞ്ഞതു പോലെ കൈകൾ കഴുകുകയും Hand Sanitizer ഉപയോഗിക്കുകയും ചെയ്യും.സാധാരണ അവധിക്കാലം ആഘോഷിക്കുന്നതു പോലെയല്ല ഇപ്രാവശ്യത്തെ അവധിക്കാലം. വാർത്തകളിലും മറ്റും കൊറോണ ബാധിച്ചവരെ പറ്റിയും കൊറോണ ബാധിച്ച് മരിച്ചവരെയും പറ്റി കേൾക്കുമ്പോൾ മനസ്സിൽ വിഷമം ഉണ്ട്.


ഫിദ
8 B എൻ.എസ്.എസ് എച്ച്.എസ്.എസ് , അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം