എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ, പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും.
       ഇടയ്ക്കിടെ ആഹാരത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. ഇതിലൂടെ അനവധി രോഗങ്ങൾ പരത്തുന്ന വൈറസുകളെ ഒരു പരിധിവരെ നമ്മുക്ക് തടയാൻ സാധിക്കും. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായി കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് 20സെക്കന്റ്‌ എങ്കിലും  കഴുകേണ്ടതാണ്. ചുമ്മക്കുമ്പോഴും തുമ്മു മ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക. ഇത് പകർച്ച വ്യാധികളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും. 
            പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴുയുന്നതും വസ്ത്രങ്ങൾ സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ ആണുനാശിനിയാണ് സൂര്യപ്രകാശം. അമിത ആഹാരം ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ദിവസവും 2ലിറ്റർ വെള്ളത്തിൽ കുറയാതെ കുടിക്കുക. 
          വ്യായാമവും വിശ്രമവും രോഗപ്രതിരോധത്തിന് സഹായിക്കും. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക.
ഗാഥ എസ് പ്രകാശ്
6 എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം