എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/മാന്ത്രിക ചെരുപ്പ്
മാന്ത്രിക ചെരുപ്പ്
ഒരു ദിവസം അമ്മു സ്കൂളിൽ പോകുന്ന വഴി റോഡിനരികിൽ ആയി കരിയിലകൾക്കിടയിൽ ഒരു അനക്കം കേട്ടു. അവൾ ഇലകൾ മാറ്റി നോക്കി. അതാ ഒരു പക്ഷി ! അതിൻറെ പിറകിൽ ചെറിയ മുറിവുണ്ട്. അവൾ അടുത്തു കണ്ട കടയിൽ നിന്നും മരുന്നുവാങ്ങി മരുന്നുവാങ്ങി പക്ഷിയുടെ ചിറകിൽ പുരട്ടി.അതിന് വെള്ളവും കൊടുത്തു.എന്നിട്ട് അവൾ സ്കൂളിലേക്ക് ഓടി. അതിനിടെ ഒരു വണ്ടി അവളെ ഇടിച്ചു. അതുകണ്ട കുറച്ച് ആൾക്കാർ അവളെ ആശുപത്രിയിൽ എത്തിച്ചു. അവളുടെ കാലിന് പരിക്ക് പറ്റിയത് കാരണം അവൾക്ക് നടക്കാൻ സാധിച്ചില്ല. അമ്മുവിന് വളരെയധികം വിഷമംആയി. കുറച്ചു ദിവസങ്ങൾക്കു ശേഷം അവൾ ആശുപത്രിയിൽ നിന്നും തിരിച്ചെത്തി. കാലിന് പരിക്ക് ഉള്ളതിനാൽ അവൾക്ക് നടക്കാൻ സാധിച്ചിരുന്നില്ല. അവളുടെ അച്ഛൻറെയും അമ്മയുടെയും സഹായത്തോടെയാണ് അവൾ നടന്നിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം അവൾ വീടിൻറെ ജനാലയ്ക്കരികിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അവൾ സഹായിച്ച ആ കുഞ്ഞിക്കിളി അവൾക്കരികിൽ വന്നത്. അതിനെ കണ്ടപ്പോൾ തന്നെ അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു. അത് അവൾക്ക് ഒരു മാന്ത്രിക ചെരുപ്പ് നൽകി. എന്നിട്ട് പറഞ്ഞു:"ഇതൊരു മാന്ത്രിക ചെരുപ്പാണ്. മരിച്ചാൽ നിനക്ക് നടക്കാൻ സാധിക്കും". ഇത്രയും പറഞ്ഞ് ആ പക്ഷി അവിടെ നിന്നും പറന്നകന്നു. അത് സംസാരിക്കുന്നത് കേട്ടപ്പോൾ അവൾ അത്ഭുതപ്പെട്ടു. എന്നാലും കൂടുതലൊന്നും ആലോചിക്കാതെ അവൾ ആ ചെരുപ്പ് ധരിച്ചു. അത്ഭുതമെന്നു പറയട്ടെ അവർക്ക് നടക്കാൻ സാധിച്ചു. അവൾ അച്ഛനോടും അമ്മയോടും കാര്യങ്ങളെല്ലാം പറഞ്ഞു. ഒരു ദിവസം ആ പക്ഷേ അവൾ വീണ്ടും കാണാനിടയായി. അപ്പോൾ അവൾ അതിനോട് നന്ദി പറഞ്ഞു. ഗുണപാഠം: നല്ലതു മാത്രം ചെയ്താൽ നമുക്കും നല്ലത് മാത്രമേ വരൂ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ