എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/ഡയറി കുറിപ്പുകൾ

ഡയറി കുറിപ്പുകൾ

ഡയറി കുറിപ്പുകൾ

21/03/2020

രാവിലെ എഴുന്നേറ്റു. പ്രഭാത കൃത്യങ്ങൾ ചെയ്തു. പത്രം വായിച്ചു. കൊറോണ കാരണം മരണം കൂടുന്നു എന്നറിഞ്ഞു. വിഷമം തോന്നി. മുറ്റം അടിച്ചു.

ഇന്ന് ചായക്ക് ദോശ ആണ് അമ്മാ ഉണ്ടാക്കിയത്. ആടിനെ കൊണ്ട് പോയി അമ്മ പറമ്പിൽ കെട്ടി. കുറച്ചു നേരം അനിയനുമായി കളിച്ചു. ഉച്ചക്ക് ഊണ് കഴിച്ചു. കുറച്ച് നേരം കിടന്ന് ഉറങ്ങി. പിന്നെ ആദിയും ഞാനും കൂടി ചീട്ടുകൊട്ടാരം ഉണ്ടാക്കി കളിച്ചു. വൈകുന്നേരം ഹേൽത്തിൽ നിന്നും സാർ അച്ഛനെ വിളിച്ചു. അച്ഛൻ ആദിയും ആയി ബൈക്കിൽ കറങ്ങി നടക്കുന്നു എന്ന് ഞങ്ങളുടെ പരിസരത്തുള്ള ആരോ പറഞ്ഞു എന്നാണ് പറഞ്ഞത്. ഇന്നലെ അച്ഛൻ കർണാടക യിൽ നിന്നും എത്തിയത് മുതല് ഒരു മുറിയിൽ തന്നെയാണ്. എൻറെ വല്ലിച്ചൻ ആണ് അനിയനുമയി ബൈക്കിൽ നടന്നത്. എന്നാൽ പരാതി വന്നപ്പോൾ എന്റെ അച്ഛന്റെ പേരിൽ ആയി. ഒത്തിരി വിഷമം തോന്നി. കാര്യങ്ങളും സാറിനെ മനസ്സിലാക്കി.

എന്റെ അച്ഛന് കൊറോണ ആണെന്ന് അടുത്തുള്ള ആരൊക്കെയോ പറയുന്നു. അത് എനിക്ക് ഒത്തിരി സങ്കടം തോന്നി. നിരീക്ഷണത്തിൽ ഇരിക്കുന്നത് എന്തിനാണെന്ന് പോലും അവർക്കൊന്നും മനസ്സിലായില്ല.. എല്ലാ ദിവസവും ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയാണ് ഇപ്പോഴത്തെ പരിപാടി. വൈകിട്ട് ഭക്ഷണം കഴിച്ചു. ഡയറി എഴുതി. അമ്മക്കും അച്ഛനും ഗുഡ് നൈറ്റ് പറഞ്ഞു. ഉറങ്ങാൻ കിടന്നു.

നിരഞ്ജന പ്രമോദ്
4 C എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ