എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/അമ്മ മീനും കുഞ്ഞു മീനും

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ മീനും കുഞ്ഞു മീനും

കിന്നാരം പുഴയിൽ ഒരു അമ്മ മീനും കുഞ്ഞു മീനും താമസിച്ചിരുന്നു. കുഞ്ഞു മീൻ കുസൃതിയായിരുന്നു. അമ്മ തീറ്റ തേടിപ്പോകുമ്പോഴെല്ലാം കുഞ്ഞു മീനിനോട് പുറത്ത് പോകരുതെന്ന് പറയുമായിരുന്നു. ഒരു ദിവസം അമ്മ പുറത്ത് പോയ തക്കം നോക്കി കുഞ്ഞു മീൻ പുറത്തേക്കിറങ്ങി. ഹായ് എന്തു രസം . കുഞ്ഞു മീൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. പെട്ടെന്ന് ഒരു വലിയ പുഴു പിന്നെ കുഞ്ഞു മീൻ കണ്ടു. വേഗം ചെന്ന് ഒരു കൊത്തു കൊടുത്തു. ആ സമയം തന്നെ തന്റെ പുറത്ത് എന്തോ ഭയങ്കര വേദന തോന്നി. മുകളിലേക്ക് ഉയർന്നു പൊയ്ക്കൊണ്ടിരുന്ന കുഞ്ഞു മീനിന് താൻ കരയിലെത്തിയ കാര്യം മനസ്സിലായില്ല. കുഞ്ഞു മീൻ കരയാൻ തുടങ്ങി. പെട്ടെന്ന് ചെറിയ മീനായതിനാൽ ചൂണ്ടക്കാരൻ കുഞ്ഞു മീനിനെ വെള്ളത്തിലേക്ക് തിരിച്ചിട്ടും കുഞ്ഞു മീൻ വളരെ വേഗം തന്റെ വീടിനടുത്തേക്ക് കുതിച്ചു വഴിയരികിൽ കരഞ്ഞ് വിഷമിച്ച അമ്മയെക്കണ്ട് അവൾ കെട്ടിപ്പിടിച്ച് കരഞ്ഞു. ക്ഷമ ചോദിച്ചു

ഐശ്വര്യ മനോജ്
2 B എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ