എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/വർണ്ണ തുള്ളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
വർണ്ണ തുള്ളികൾ


എവിടെന്നോ വന്നിറങ്ങിയവൾ
മണ്ണിൽ എന്നോട് ഒത്തു കൂടിയല്ലോ
അവളുടെ വരവ് പല നിറമായി
ഏഴു വർണത്തിൽ വഴുതി വന്നു
അവിടെയും ഇവിടെയും തട്ടി തടഞ്ഞു അവൾ
എന്റെ അടുത്തേക്ക് എത്തിയല്ലോ
മണ്ണിൽ വീഴുമ്പോൾ മഴതുള്ളി കിലുക്കം
എന്റെ കാതിൽ മുഴങ്ങിടുന്നു.
ഇടിയൊന്ന് വെട്ടി മിന്നൽ വന്നു
കാറ്റു ഒന്ന് കൂടെ എത്തിയല്ലോ
ചറ പറ പെയ്ത മഴ ആകട്ടെ
പെരുമഴ പോലെ പെയ്തിറങ്ങി
വെണ്ണിലാ വെട്ടം പോലുള്ള നിന്റെ
സൗന്ദര്യം വെട്ടി തിളങ്ങുന്നു
മഴയുടെ തുള്ളികൾ പൂക്കൾ തൻ
ഇതളിലായി വന്നു പുഞ്ചിരി വിടരുന്ന യാമം
മലകളും പുഴകളും ഒത്തു ചേരുന്നൊരു
മലയാള നാടിന്റെ സൗന്ദര്യം
എന്റെ മലയാള നാടിന്റെ സൗന്ദര്യം....
 

ശ്രീലക്ഷ്മി.പി.എസ്.
8A എൻ.എസ്സ്.എസ്സ്.ഹൈസ്കൂൾ ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത