മണ്ണിൽ നാശം വിതച്ച്
വൈറസിൻ മഹാമാരി പറന്നിറങ്ങി...
ഉറ്റവർക്കും ഉടയവർക്കും
ഒന്നിച്ചു കൂടാനുള്ള മോഹം അന്യമായി...
ശീലങ്ങളൊക്കെയും നമ്മൾ മാറ്റിമറിച്ചു. ശീലങ്ങൾ നമ്മളേയും
പുഞ്ചിരിക്കുന്ന മുഖങ്ങളില്ല
ഹസ്തദാനങ്ങളില്ല
ഒരു സ്നേഹസ്പർശത്തിനായി
കാലം കൊതിച്ചു.
പ്രിയപ്പെട്ട പലരും വിട പറഞ്ഞു പോയി.
മാതൃഹൃദയങ്ങളുടെ നിലവിളി മുഴങ്ങി.
കാലം വേദനിച്ചു