സഹായം Reading Problems? Click here


എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/നന്മയാം സൂര്യപ്രകാശം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നന്മയാം സൂര്യപ്രകാശം

സൂര്യനിൽ നിന്ന് സൂര്യകിരണം
 മെല്ലെ താഴെ വന്നു.
കടുത്ത വേനലിൽ തണൽ
നൽകുന്ന വ്യക്ഷങ്ങളുണ്ടിവിടെ
വരണ്ടു കിടക്കുന്ന
ഭൂമിയെത്തണുപ്പിക്കാൻ
എത്തുന്ന വേനൽ മാരിയും.
വേനൽ മാരിയിൽ പല പല
ശബ്ദങ്ങൾ കേൾക്കാം നമുക്ക്!
കനത്ത ചൂടിലും തളരാതെ
നിൽക്കുന്ന കൊന്നയും
കൊന്നപ്പൂവിന്റെ ചില്ലകൈകളിൽ
നിറഞ്ഞു നിൽക്കുന്ന പച്ചപ്പും,
കൊടും വേനലിൽ ദാഹിച്ച്
അലയുന്ന പക്ഷിമ്യഗാദികൾക്ക്
സന്തോഷം നൽകുന്ന കാട്ടരുവി
കളുണ്ടിവിടെ കാട്ടരുവിപൊലും
വറ്റിവരണ്ട് പോകയാണ്
വെള്ളിടി പൊലെ പിന്നെ വന്നു
നിപ്പയും കോറോണയും
മനുഷ്യൻ പ്രക്യതിയെ നശിപ്പിക്കുന്ന
താണോ കാരണം അതോ അവന്റ
അഹങ്കാരമോ!
നന്മയാം സൂര്യരശ്മിയെ
ഞാൻ വന്ദിപ്പൂ ത്യപ്പാദത്തിൽ
“രക്ഷിക്കു! രക്ഷിക്കൂ!
നമ്മുടെ എല്ലാമായ ഭൂമിയെ
 വരൾച്ചയിൽ നിന്നും
 ജീവജാലങ്ങളെ
രോഗങ്ങളിൽ നിന്നും.....”
 

അമനാഥ്
9A എൻ എസ്സ് എസ്സ്.ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത