എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മാരക വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്ന മാരക വൈറസ്

ലോകത്താകമാനം കോവിഡ് 19എന്ന മാരക രോഗം പടർന്നു പിടിച്ചിരിക്കുന്നു. ചൈനയിൽ വുഹാൻ എന്ന പ്രദേശത്തു പൊട്ടി പുറപ്പെട്ട വൈറസ്, അവിടെ മാത്രം അല്ല ലോകത്താകമാനം വ്യാപിച്ചിരിക്കുന്നു. ചൈനയിൽ മാത്രം 3000 ത്തോളം പേർ ഈ രോഗം കാരണം മരണപ്പെട്ടു. 160 ലധികം രാജ്യങ്ങളിൽ ഈ രോഗം സ്ഥിതികരിച്ചിട്ടുണ്ട്. ലോകത്ത് ഒരു ലക്ഷത്തിലധികം ആളുകൾ മരിച്ചു. 22ലക്ഷം ആളുകൾക്ക് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. മരണം ഇനിയും കൂടാൻ സാധ്യതയുണ്ട് എന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. അമേരിക്കയിൽ കോവിഡ് മരണം നാല്പതിനായിരം കഴിഞ്ഞു. രോഗം ബാധിച്ച വർ ഒരു ലക്ഷം കഴിഞ്ഞു. ഇന്ത്യയിൽ കോവിഡ് മരണം 507 ആയി 24മണിക്കൂറിനിടെ മരിച്ചവർ 27പേർ മരിച്ചു. കേരളത്തിൽ മൂന്നു മരണവും 167 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തരായവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഈ രോഗം വരാതിരിക്കാൻ നമ്മൾ ജാഗ്രത പാലിക്കണം. പുറത്തു പോയിട്ട് വരുമ്പോൾ ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ച് കൈ കഴുകുക.
സർക്കാർ നിർദേശങ്ങൾ പാലിക്കുക
വീടിനുള്ളിലും പുറത്തു പോകുമ്പോഴും മാസ്ക് നിർബന്ധമായും ധരിക്കുക
. Stay Home Stay Safe

ഹരി കൃഷ്ണൻ. ആർ
9A എൻ.എസ്സ്.എസ്സ്.ഹൈസ്കൂൾ ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം