എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/കൊറോണ എങ്ങനെ സമൂഹത്തിലേക്ക് ?

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എങ്ങനെ സമൂഹത്തിലേക്ക് ?

ലോകരാജ്യങ്ങളെയെല്ലാം പ്രതിക്കൂട്ടിൽ നിറുത്തികൊണ്ട് വിസ്താരം ആരംഭിച്ചു കഴിഞ്ഞു .സ്വർഗ്ഗത്തിലെ മഹാ ദൈവത്തിന്റെ കോടതി. ഒരിക്കലും കൂറുമാറാത്ത സാക്ഷികളും ആർക്കും നിഷേധിക്കുവാനാവത്ത തെളിവുകളും അവിടെ നിരത്തി വയ്ക്കപ്പെട്ടിരിക്കുന്നു. രണ്ടു പ്രളയം തകർത്തെറിഞ്ഞതിന്റെ പരുക്കുകളിൽ നിന്നു കേരളം മെല്ലെ മുക്തമായി വരുമ്പോഴാണ് കോവിഡ് 19 കണ്ണീന്റെ വിത്തെറിഞ്ഞിരിക്കുന്നത്. ഓരോ നിമിഷവും മനുഷ്യ ജീവനുകളെ കവർന്നെടുക്കുന്ന വൈറസിനെ ലോകാരോഗ്യ സംഘടനാ മഹാമാരിയായി പ്രഖ്യാപിച്ചു.ചൈനയിലെ വുഹാനിൽ നിന്നു മാണ് കൊറോണ തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത് .ഒറ്റ നിമിഷം കൊണ്ട് ചൈന എന്ന മഹാരാജ്യത്തെ നിശ്ചലമാക്കിയ മഹാമാരിയാണ് കൊറോണ .കോവിഡ് പ്രതിരോധത്തിലെ ഏറ്റവും വലിയ വിലങ്ങുതടി മനുഷ്യപ്രകൃതിയാണ് .കുട്ടംകൂടുക എന്നതാണു മനുഷ്യന്റെ സഹജവാസന. ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും നാടായ കേരളത്തെ ഭീതിയിൽ അഴ് ത്താൻ ഈ മഹാമാരിക്കു കഴിഞ്ഞുവെങ്കിലും ലോകമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ലൂടെ കോവിഡ് എന്ന വെല്ലുവിളിയെ ഒട്ടേറെ നിയന്ത്രിക്കാൻ കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം രാജ്യമൊട്ടാകെ വെളിച്ചം തെളിയിച്ചു മനസ്സുകളെ പ്രകാശപൂരിതമാക്കിയത് ഈ രോഗകാലത്തു നാം പുലർത്തുന്ന പ്രസാദാത്മകതയുടെയും ആത്മധൈര്യത്തിന്റെയും വിളംബരം കൂടിയാണ് . ഈ രോഗകാലത്തു ആരോഗ്യ പ്രവർത്തകരുടെ നിസ്വാർഥ സേവനം കേരളത്തിന് ആത്മധൈര്യവും രോഗകാലത്തെ പോരാട്ടങ്ങൾക്കു ഊർജ്ജവും നൽക്കുന്നു. നമ്മുക്കു അവരോടൊപ്പം പോരാടാം. വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിക്കാം. കൂട്ടം വിട്ട് സുരക്ഷയിലേയ്ക്ക് പോകാം.

സോഫിയാ ഗ്ലാഡിസ്
9A എൻ.എസ്സ്.എസ്സ്.ഹൈസ്കൂൾ ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം