എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം     

നമ്മുടെ ലോകം ഇന്ന് വലിയൊരു മഹാ മാരിയായ കോവിട് 19ന്റെ ഭീഷണി നേരിടുകയാണ്. ചൈനയിലെ വുഹാനിൽ ഒരു മീൻ ചന്തയിൽ നിന്ന് കണ്ടെത്തിയ രോഗം ശേഷം ലോകം മുഴുവൻ പടർന്നു പിടിച്ചു. കൊറോണ എന്നാണ് കോവിഡിന്റെ സുപരിചിത നാമം. ശേഷം ലോകാരോഗ്യ സംഘടനയാണ് അതിന് കോവിഡ് 19 എന്ന നാമം നൽകിയത് (കൊറോണ വൈറസ് ഡിസീസ് 2019). ലോകമെമ്പാടുമുള്ളവർക്ക് ഈ രോഗം എങ്ങനെയാണ് പടർന്നുപിടിച്ചത്? രോഗപ്രതിരോധശേഷി കുറവുമൂലം, അതുതന്നെ കാരണം. വളരെ പെട്ടെന്ന് ഈ വൈറസിന് ശരീരത്തിൽ ആക്ടീവ് ആകുവാൻ സാധിച്ചത് അതുമൂലമാണ്. രോഗപ്രതിരോധത്തിൽ വ്യക്തിശുചിത്വം പോഷകാഹാരം എന്നിവ ഉൾപ്പെടുന്നു. അതിനാൽ ശുചിത്വം ,വൃത്തി ,പോഷകാഹാരം എന്നിവയ്ക്ക് ഇതിൽ വലിയ പങ്കുണ്ട് വിറ്റാമിൻ സി ആണ് രോഗപ്രതിരോധത്തിന് ഉത്തമം അതുപോലെ വൃത്തി ഒരു പ്രധാന ഘടകം തന്നെയാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലല്ല സ്വാഭാവിക രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ആണ് കാര്യം. പല രാജ്യങ്ങളും ഇതൊരു ആപ്തവാക്യം ആയി എടുത്തിരുന്നെങ്കിൽ നമുക്ക് രോഗം ഇത്ര മൂർധന്യത്തിൽ എത്തുമായിരുന്നില്ല. ഇനിയെങ്കിലും നമുക്ക് രോഗപ്രതിരോധശേഷി കൂട്ടി ഈ മഹാമാരിക്ക് എതിരെ പോരാടാം. "ബ്രേക്ക് ദ ചെയിനും", സ്റ്റേ "അറ്റ് ഹോം" പോലെയുള്ള സർക്കാരിന്റെ രോഗപ്രതിരോധ ക്യാമ്പയിനുകളിൽ നമുക്കും ഒത്തുചേരാം. ഒറ്റക്കെട്ടായി നിന്ന് നമുക്ക് കോവിഡിനെ തുരത്താം

അശ്വിൻ പിള്ള
9 C എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം