എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന/അക്ഷരവൃക്ഷം/പുതിയ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയ ലോകം

ഒരു അദ്ധ്യാപകൻ സ്കൂളിൽ ക്ലാസ് എടുക്കുകയായിരുന്നു. അദ്ദേഹത്തിന് ക്ലാസിലെ പുറത്തോട്ട് പോകേണ്ട ഒരു ആവശ്യം വന്നു. കുട്ടികൾക്ക് ചെയ്യാൻ ഒരു കണക്ക് കൊടുത്തിട്ട് ആ പുറത്തോട്ട് പോയത്. അധ്യാപകൻ മടങ്ങി വന്നപ്പോഴേക്കും ക്ലാസിലെ ഒരു കുട്ടി ഒഴിച്ച് ബാക്കി എല്ലാ കുട്ടികളും ആ കണക്ക് ചെയ്തുകഴിഞ്ഞിരുന്നു. കണക്ക് ചെയ്യാത്ത ഒരു കുട്ടി മാത്രം ക്ലാസ്സിൽ തൂക്കിയിട്ടിരുന്ന ഭൂപടം എടുത്ത് അതിൽ എന്തോ നോക്കിയിരിക്കുകയായിരുന്നു. അധ്യാപകൻ കുട്ടിയെ വഴക്കു പറയുകയും ഭൂപടം എടുത്ത് വയ്ക്കുകയും ചെയ്തു. വീണ്ടും അധ്യാപകന് പുറത്തു പോകേണ്ടി വന്നപ്പോൾ മറ്റൊരു കണക്ക് കൊടുത്തിട്ടാണ് പോയത്. അദ്ദേഹം മടങ്ങി വന്നപ്പോഴേക്കും ഈ ഒരു കുട്ടി ഒഴികെ ബാക്കി എല്ലാവരും കണക്കു ചെയ്തു കഴിഞ്ഞിരുന്നു. ഈ കുട്ടി മാത്രം വീണ്ടും ഭൂപടം എടുത്ത് അതിൽ എന്തോ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇതുകണ്ട് ദേഷ്യം വന്ന് അധ്യാപകൻ കുട്ടിയെ ശകാരിച്ചു കൊണ്ട് ഭൂപടം പിടിച്ചുവാങ്ങി കീറിക്കളഞ്ഞു. അധ്യാപകൻ ആ കുട്ടിയോട് ആയി ഉച്ചത്തിൽ പറഞ്ഞു 'ഞാൻ ഇത്രയും പ്രാവശ്യം പറഞ്ഞിട്ടും നീ മാത്രം കണക്കൊന്നും ചെയ്യാതെ ഈ ഭൂപടം എടുത്തു വച്ച് കളിച്ചു കൊണ്ടിരിക്കുകയാണല്ലോ? '... കുട്ടി അതൊന്നും ശ്രദ്ധിച്ചില്ല അവൻ ഭൂപടം കീറിയെറിഞ്ഞ സ്ഥലത്തേക്ക് വിഷമത്തോടെ ഓടിച്ചെന്ന് കഷണങ്ങൾ എല്ലാം എടുത്തു കൊണ്ട് വന്ന് വീണ്ടും അവയെല്ലാം പഴയതുപോലെ ചേർത്ത് ഇളക്കി വച്ചു.. ഇത് കണ്ട് അത്ഭുതം തോന്നിയ അധ്യാപകൻ നിശബ്ദനായി നിന്നു. അദ്ധ്യാപകൻ ആ കുട്ടിയെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു' നിനക്ക് എങ്ങനെ ഇങ്ങനെ കൃത്യമായി ഒരു തെറ്റും കൂടാതെ ഭൂപടത്തിലെ സ്ഥലങ്ങളെല്ലാം കോർത്തിണക്കി വെക്കാൻ സാധിച്ചു??.. " കുട്ടി പറഞ്ഞു.. " സർ ഞാൻ ഒന്നും ചെയ്തിട്ടില്ല... ഈ ഭൂപടത്തിലെ പുറകിൽ ഞാൻ ഒരു പാവപ്പെട്ട മനുഷ്യന്റെ ചിത്രം വരക്കുകയായിരുന്നു. അതിന്റെ കഷ്ടങ്ങൾ ഞാൻ നേരെയാക്കി വച്ചത് ഉള്ളൂ.. ഓരോതവണയും സാർ കണക്കിട്ടു തന്ന് പുറത്തു പോയി തിരിച്ചു വരുമ്പോൾ എന്നെ വഴക്കു പറയുമോ എന്ന് പേടിച്ച് ഞാൻ അത് തിരിച്ചു വയ്ക്കുകയായിരുന്നു.. എപ്പോഴൊക്കെയാണ് പാവപ്പെട്ട മനുഷ്യനെ നമുക്ക് ചേർത്തുപിടിക്കാൻ സാധിക്കുന്നത് അപ്പോഴൊക്കെ നമുക്ക് ഒരു പുതിയ ലോകം സൃഷ്ടിക്കാൻ സാധിക്കും എന്ന മഹത്തായ സന്ദേശമാണ് നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്

മീനാക്ഷി എസ്
8C എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം