എൻ.എസ്സ്.എൻ.എസ്സ്.പി.എം.യു. പി. എസ്. പതാരം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതയിൽ ആരോഗ്യ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ പാതയിൽ ആരോഗ്യ കേരളം

നമ്മൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന മഹാവിപത്തും അനുഭവിച്ചുകൊണ്ടിരിക്കുന്ന വീട്ടുതടങ്കലും ഒരു പക്ഷേ നമ്മൾ കാലങ്ങളായി മറ്റ് ജീവജാലങ്ങളോട് ചെയ്തു ചെയ്തുവന്ന പ്രവൃത്തികളുടെ ഫലമോ, പ്രകൃതി സഹികെട്ട് നൽകിയ തിരിച്ചടിയോ ആയിരിക്കാം. പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ ഓരോന്ന് വരുമ്പോഴും, മനുഷ്യരുടെ അഹങ്കാരവും അത്യാർഥിയും വർദ്ധിക്കുന്നു. അതിന്റെ ഫലമായി കാണാനാകാത്തതും കൈക്കുള്ളിലൊതുങ്ങാത്തതുമായ ഒന്ന് നമ്മളെ കീഴ്പെടുത്തിയിരിക്കുന്നു.


ഭാരതത്തിലും, ലോകമാകെയും പരന്നു കൊണ്ടിരിക്കുന്ന മഹാമാരിയെ ജയിക്കാൻ ക്ഷമയോടെയുള്ള കാത്തിരിപ്പും മനക്കരുത്തും നിശ്ചയദാർഢ്യവും, സഹാനുഭൂതിയോടെയുള്ള സഹകരണവും കൊണ്ട് മാത്രമേ കഴിയൂ... മനുഷ്യകുലത്തിന്റെ അതിജീവന വഴിയിലെ മറ്റൊരു സന്നിഗ്ദ്ധ ഘട്ടമാണിത്.ഈ ഘട്ടത്തിൽ ഔഷധ ത്തേക്കാൾ പ്രതിരോധമാണ് ആവശ്യം.കുറ്റമറ്റ ഒരു രോഗപ്രതിരോധ സംവിധാനമാണ് കേരളത്തിനുള്ളത്. എന്നതിൽ നമുക്ക് അഭിമാനിക്കാം.


കാലങ്ങളായി,വിശിഷ്യ കോവിഡ്-19 കലിപൂണ്ടുനിൽക്കുന്ന വർത്തമാനകാല ആരോഗ്യരംഗത്ത് ലോകമാസകലം കേൾക്കാൻ കഴിഞ്ഞ ശബ്ദമാണ് "കേരള മോഡൽ" പരിസ്ഥിതി- ശുചിത്യ, രോഗപ്രതിരോധ രംഗങ്ങളിൽ തനതായ ശ്രദ്ധ പതിപ്പിച്ച് ഈ മേഖലകളിൽ ബഹൂദൂരം മുന്നേറാൻ നമ്മുടെ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. പരിത്ഥിതി, ശുചിത്വ മേഖലകളിൽ വലിയ മുതൽ മുടക്കില്ലാതെ പൊതുജനങ്ങൾക്ക് നൽകുന്ന ബോധവൽക്കരണത്തിലൂടെ ഒരു പരിധിവരെ ലക്ഷ്യം നേടാൻ കഴിയും. എന്നാൽ രോഗ പ്രതിരോധ രംഗത്ത് ബോധവൽക്കരണം കൊണ്ടുമാത്രം ലക്ഷ്യം നേടാൻ ആവുകയില്ല. സംസ്ഥാന ബജറ്റ് മുന്തിയ ഒരു പങ്ക് ആരോഗ്യമേഖലയ്ക്കായി നീക്കിവെച്ചിക്കുന്നു.


ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി ആരോഗ്യകേരളം പദ്ധതി കേരളത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രം പദ്ധതിയുടെ കീഴിൽ രോഗ പ്രതിരോധം, ആരോഗ്യസംരക്ഷണം മുതലായവ ലക്ഷ്യമിട്ട് നടപ്പാക്കിവരുന്ന പ്രധാന പദ്ധതികളിൽ ചിലത് എടുത്തു പറയേണ്ടതാണ്.


1. ജനനി സുരക്ഷാ യോജന - മാതൃശിശു മരണനിരക്ക് കുറയ്ക്കുവാനുള്ള പദ്ധതി
2. ലക്ഷ്യ - പ്രസവ സമയത്ത് അമ്മയുടെ മാനസിക പിരിമുറുക്കം ഒഴിവാക്കി ശ്രദ്ധയും പരിചരണവും നൽകുന്ന പദ്ധതി
3. ശലഭം - കുട്ടികളിലെ ജനിതവൈകല്യം തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതി
4. ഹ്യദയവൈകല്യമുള്ള കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ
5. ജില്ലതല പ്രഥമ വളർച്ച - വികസ-വൈകല്യ കേന്ദ്രം
6. ആരോഗ്യ കിരണം - 18 വയസുവരെയുള്ള കുട്ടികളുടെ ആരോഗ്യ സംരക്ഷണം
7. കൗമാര ആരോഗ്യ പദ്ധതി കേരളത്തിൽ 63 കൗമാര ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിച്ച് വരുന്നു
8. അമൃതം ആരോഗ്യം- ജീവിതശൈലി രോഗങ്ങൾ കണ്ടെത്തി ചികിത്സിക്കുന്ന പദ്ധതി
9. 1056 എന്ന ടോൾ ഫ്രീ നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്ന കേന്ദ്രം.04712552056 എന്ന നമ്പറിലും ബന്ധപ്പെടാം
10. ആശ- സ്ത്രീകളുടെയും കുട്ടികളുടെ ആരോഗ്യ ആവശ്യങ്ങൾ നിർവഹിക്കുന്നതിന് ആയിരത്തിന് ഒന്ന് എന്ന തോതിൽ ആശാ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്.
11. ആർദ്രം - ആരോഗ്യസ്ഥപനങ്ങൾ രോഗിസൗഹൃദമാക്കുന്ന പദ്ധതി
12. സമഗ്ര മാനസികാരോഗ്യ പദ്ധതി - മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി.

മേൽപറഞ്ഞ പദ്ധതികളൊക്കെയുണ്ടെങ്കിലും കേരളത്തിലെ ആരോഗ്യരംഗത്ത് പരിത്ഥിതി മേഖയിലെയും ശുചിത്വമേഖയിലെയും രോഗപ്രതിരോധ മേഖലയിലെയും ധാരാളം പ്രശ്നങ്ങൾ അവശേഷിക്കുന്നുണ്ട് പരിസ്ഥിതി- ശുചിത്വ മേഖലയിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഹരിതകർമ്മസേനാ, ആശാവർക്കർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, JPHN, തുടങ്ങിയവരുടെ വിദഗ്ദ പാനൽ നിലവിലുണ്ട്. കൊതുകുനശീകരണം പ്ലാസ്റ്റിക് മാലിന്യശേഖരണം, സാനിട്ടേഷൻ പ്രവർത്തനങ്ങൾ എന്നിവ കുറ്റമറ്റ രീതിയിൽ നടന്നുവരുന്നു. കുട്ടികൾക്കും മറ്റും യഥാസമയം രോഗപ്രതിരോധ കുത്തിവയ്പ്പുകളും, വിറ്റാമിൻ വിതരണവും, പോഷകാഹാര വിതരണവും കാര്യക്ഷമമായി നടന്നു വരുന്നു.


ഇത്രയൊക്കെ നേട്ടങ്ങൾഉണ്ടെങ്കിലും കേരളത്തിലെ ജനങ്ങൾ ഇക്കാരത്തിൽ ഇനിയും ബോധവാന്മാരാകേണ്ടതുണ്ട് അമിതാഹാരം അവരോഗ്യം സൃഷ്ടിക്കും എന്നും മിതഭക്ഷണം ദിർഘജീവിതം പ്രധാനം ചെയ്യുമെന്നുള്ള സത്യം അവർ പാടേ മറന്നിരിക്കുന്നു. പരിത്ഥിതി-ശുചിത്യ മേഖലകളിൽ നാം കൈവരിക്കുന്ന ഒരോ നേട്ടവും രോഗപ്രതിരോധരംഗത്ത് ഗുണം പകരുന്നവയാണ്.' ആരോഗ്യമേഖലയിൽ സ്വജീവൻപോലും മറന്ന് അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യ പ്രവർത്തകർ, അവർക്ക് കൃത്യമായ വഴികാട്ടുന്ന ഭരണകർത്താക്കൾ, സന്നദ്ധ പ്രവർത്തകർ ഇവരുടെയല്ലാം നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്ന പൊതുജനങ്ങൾ - ഇതാണ് കേരളത്തിൻ്റെ ആരോഗ്യ- ശുചിത്വ രംഗത്തെ നേട്ടങ്ങൾക്ക് നീതിനമായിട്ടുള്ളത്.ഈമികവ് ബഹുദൂരം മുന്നോട്ട് കൊണ്ടു പോകുന്നതിനും കുടുതൽ മികവാർന്നതാക്കുന്നതിനും നാം ഒന്നായി പരിശ്രമിക്കേണ്ടതാണ് എന്നാൽ മാത്രമേ ആഗോളതലത്തിൽ പുകൾപെറ്റ 'കേരളാ മോഡൽ' കൂടുതൽ ശക്തിയാർജ്ജിക്കുകയുള്ളു. എത് പ്രതിസന്ധികളെയും നാം അതിജീവിക്കുക തന്നെ ചെയ്യും അതിനായി നമുക്കൊരുമിച്ച് പൊരുതാം........


പാർവതി എൻ എസ്സ്
7 E എൻ.എസ്സ്.എൻ.എസ്സ്.പി.എം.യൂ.പി.എസ്സ്. പതാരം
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം