എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ./അക്ഷരവൃക്ഷം/കോവിഡിൽ നഷ്ടമായ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
  • [[എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ./അക്ഷരവൃക്ഷം/കോവിഡിൽ നഷ്ടമായ അവധിക്കാലം/കോവിഡിൽ നഷ്ടമായ അവധിക്കാലം | കോവിഡിൽ നഷ്ടമായ അവധിക്കാലം]]
കോവിഡിൽ നഷ്ടമായ അവധിക്കാലം

കോവിഡ് എന്ന മഹാമാരിയിൽ ഇപ്പോഴത്തെ ഈ അവസ്ഥയിൽ ഏറ്റവുമധികം വിഷമിക്കുന്നത് ഞങ്ങൾ കുട്ടികളാണ്. കാരണം, എല്ലാവരുടെയും സുരക്ഷ മുൻനിർത്തി സർക്കാർ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ നടക്കാനിരുന്ന പരീക്ഷകൾ പോലും മാറ്റിവെച്ചു. ഇതിലൂടെ ഞങ്ങൾ കുട്ടികൾക്ക് ലഭിച്ചത് ഒരു നീണ്ട അവധിക്കാലം ആയിരുന്നു. എന്നാൽ എല്ലാവരും അവരുടെ സുരക്ഷ മുൻനിർത്തി ജാഗ്രതാലുക്കളായി വീടുകളിൽ തന്നെ ഇരിക്കുക ആണ്. വീടുകളിൽ മുഴുവൻ സമയവും ചിലവഴിക്കുന്നു പുറത്തേക്കു ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥ. എന്നാൽ വീടുകളിലെ ഒറ്റപ്പെടൽ മാറ്റാനായി ഓൺലൈൻ ക്ലാസുകൾ, മറ്റു ചാനലുകളുടെ സഹായത്തോടെ ക്വിസ് പ്രോഗ്രാമുകൾ,യോഗ എന്നിവ സംഘടിപ്പിക്കുന്നു. ഇങ്ങനെ മുഴുവൻ സമയവും ടിവി, മൊബൈൽ എന്നിവക്ക് വേണ്ടി ചിലവഴിക്കാതെ കുട്ടികൾ അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുക വഴി നഷ്ടമായ അവധിക്കാലത്തെ ഞങ്ങളുടെ സമയം ഉപയോഗപ്പെടുത്തുന്നു. കുട്ടികൾ മാത്രമല്ല മുതിർന്നവരുടെ അവസ്ഥ വ്യത്യസ്തമല്ല. ഇങ്ങനെ കോവിഡ് ഒരു ദുരിതകാലമായി മാറിയിരിക്കുന്നു. 2018ലെ പ്രളയത്തെപ്പോലെതന്നെ ഞങ്ങൾക്ക് മറക്കാനാകാത്ത ഒരനുഭവമാണ് 2019ലെ കോവിഡ്. അതുകൊണ്ടുതന്നെ അവരവരുടെ സുരക്ഷയെ മുൻനിർത്തി വീടുകളിൽ തുടരാനും, കോവിഡ് എന്ന മഹാമാരി കടന്നുപോകാൻ പ്രാർത്ഥിക്കുകയും ചെയ്യാം.

അൻസിയ എസ്
8 B എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം