എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

മനുഷ്യൻ അവന്റെ ഏത് പ്രശ്നവും മാനസികമായി അല്ലെങ്കിൽ ശാരീരികമായി തടയിടുന്നതിന്നു പൊതുവെ പ്രതിരോധം എന്ന് പറയാം..... രോഗം വരുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് നല്ലത്... ഒരു രോഗം വന്നാൽ പ്രതിരോധിക്കുന്നതിന് ആശങ്കയില്ല ജാഗ്രതയാണ് വേണ്ടത്..... നമ്മൾ ഒരു രോഗിയാണെങ്കിൽ മറ്റുള്ളവർക്ക് പരത്താതെ ഇരിക്കുക അതുതന്നെ പ്രതിരോധമാണ്......... ഇതിനെല്ലാം കാരണം മനുഷ്യൻ തന്നെയാണ്

നമ്മുടെ അതിജീവനത്തെ സഹായിച്ചത് ശാസ്ത്രമാണ് .... എത്രയോ മഹാമാരികൾ എ പ്രതിരോധിക്കാൻ നമ്മുടെ ശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്.... ഒരു രോഗി നിശ്ചിതമായ അകലം പാലിച്ചാൽ മറ്റുള്ളവർക്ക് പടരുന്ന അതിൽ നിന്നും പ്രതിരോധം നേടാൻ കഴിയും... ലോകത്തിൽ ഉണ്ടായിട്ടുള്ള പല മഹാമാരികൾ എയും ഇത്തരത്തിൽ നമുക്ക് പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ട്

മഹാമാരികൾ എല്ലാം തന്നെ ഏതോ പ്രകൃതി ശക്തിയാണെന്നും ദുർ ദേവതകളുടെ ശാപം കൊണ്ട് ഉണ്ടാകുന്നതാണ് എന്ന് ആദിമമനുഷ്യൻ വിശ്വസിച്ചിരുന്നത് എന്നാൽ ഇവരുടെ സങ്കൽപ്പം മാത്രമായിരുന്നു.. ശാസ്ത്രം പുരോഗമിച്ചപ്പോൾ അവയോരോന്നും ഇനിയും പ്രതിരോധിക്കാനുള്ള മരുന്നുകളും വാക്സിനുകളും കണ്ടുപിടിച്ചു.... ഈ കണ്ടുപിടുത്തങ്ങൾ എല്ലാം തന്നെ പ്രതിരോധ മേഖലയിലെ വൻ കുതിപ്പാണ് നമുക്ക് പറയാം.. അതിജീവനത്തിന് നമ്മളെ സഹായിച്ചത് ശാസ്ത്രവും കണ്ടുപിടിത്തങ്ങളാണ്. ഉദാഹരണമായി ഇപ്പോൾ ഉണ്ടായ കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ ലോകത്ത് കണ്ടുപിടിത്തങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.... ഈ രോഗത്തെ പ്രതിരോധിക്കാൻ മാനവരാശി ക്കും ശാസ്ത്രത്തിനും കഴിയും എന്നതിൽ യാതൊരു സംശയവുമില്ല....

ഉദാഹരണമായി ബ്രിട്ടൻ വലിയ കണ്ടുപിടിത്തമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. രോഗം ഭേദമായ അവരിൽ നിന്നും രക്തം എടുത്ത് പ്ലാസ്മ തെറാപ്പി നടത്തിക്കൊണ്ടിരിക്കുന്നു ഇത് പ്രതിരോധത്തിന് കുറച്ചു മനുഷ്യരിൽ പരീക്ഷിച്ചു.. ഈ പരീക്ഷണം ഇപ്പോൾ കേരളത്തിലെ ശ്രീചിത്ര ഹോസ്പിറ്റൽ തിരുവനന്തപുരത്ത് നടന്നു കൊണ്ടിരിക്കുകയാണ് ഇതിൽ വിജയം കാണും എന്നത് യാതൊരു സംശയവുമില്ല...

മറ്റുള്ള സംസ്ഥാനങ്ങളിലെ രാജ്യങ്ങളെ അപേക്ഷിച്ച് കേരളം മറ്റുള്ള രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും അനുമോദനങ്ങൾ നേടിയിട്ടുണ്ട്... ഉദാഹരണമായി കേരളം ഇപ്പോൾ കൊറോണ വ്യാപനത്തിൽ വൻപിച്ച പ്രതിരോധമാണ് സൃഷ്ടിച്ചത് അതിൽ വിജയിക്കുകയും ചെയ്തു.... സാമൂഹിക വ്യാപനം തടയുന്നതിൽ ഏറെ നമ്മൾ വിജയിച്ചിരിക്കുന്നു. നമ്മുടെ കൂട്ടായ പരിശ്രമമാണ്......

അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ മരണസംഖ്യ കുതിച്ചുയരുമ്പോൾ നമ്മുടെ കൊച്ചു സംസ്ഥാനം പ്രതിരോധ രംഗത്ത് വൻ കുതിപ്പ് നടത്തി.. ഇതിൽ നമ്മളെ സഹായിച്ചത് നാം പ്രതിരോധരംഗത്ത് ഉയർത്തിയ മുദ്രാവാക്യങ്ങളും,, ലോക ഡൗൺ ആയിരുന്നു.. ഒരു മൂന്നാം ലോക മഹായുദ്ധം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കാൻ കഴിഞ്ഞു എന്നുള്ളത് സത്യമാണ്.. നമ്മളെ ഭീതിപ്പെടുത്തുന്ന അത് മറ്റൊരു വസ്തുതയാണ് രോഗ ലക്ഷണം ഇല്ലാതെ രോഗം വരുന്നു എന്നത്. പലരുടേയും ധാരണ തനിക്ക് രോഗം വരില്ല എന്നാണ്. എന്നാൽ ഈ രോഗം ആർക്കും വരാം.. പ്രതിരോധത്തിന് വേണ്ടി നാം ചെയ്യേണ്ടത് മാസ്ക് ധരിക്കുക, കൈ കഴുകുക, പ്രതിരോധത്തെ പറ്റി ബോധവൽക്കരണം നടത്തുക...... ഇതെല്ലാം മാറിയാലും നാളെ നമ്മൾ ഈ പ്രതിരോധം ആയിട്ട് തന്നെ മുന്നോട്ടു പോകണം... കുഴിവെട്ടിമൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്ക് നമ്മൾ. അതിജീവനത്തിന് കഴുത്ത് നമുക്ക് നേടാൻ കഴിയണം. ഒരുപാട് ദുരന്തങ്ങളെ അതിജീവിച്ചവരാണ് നമ്മൾ ഈ മഹാമാരിയും അതിജീവിക്കാൻ നമുക്ക് കഴിയും. അതിനുവേണ്ടിയുള്ള പ്രതിരോധം സൃഷ്ടിച്ചു കൊണ്ടേയിരിക്കുക...... വീണ്ടും ഞാൻ ഓർമിപ്പിക്കുന്നു കൊറോണാ പോലെയുള്ള മഹാമാരികൾ പ്രതിരോധിക്കാൻ ആശങ്കയില്ല ജാഗ്രതയാണ് വേണ്ടത്..............................

സ്നേഹ പ്രകാശ്
9C എൻ എസ്സ് എസ്സ്‌ എച്ച് എസ്സ് എസ്സ് കരുവാറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം