എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ/അക്ഷരവൃക്ഷം/നേരിടണം ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടണം ഒരുമിച്ച്

പണ്ടത്തെ കാലത്ത് ആളുകൾ പരിസ്ഥിതിയെ ഒരുപാട് സ്നേഹിച്ചിരുന്നു.സ്നേഹിക്കുന്നതിലുപരി അവർ മരങ്ങൾ വച്ച് പിടിപ്പിക്കുകയും പുഴകളെ സംരക്ഷിക്കുകയും ചെയ്തിരുന്നു.പരിസ്ഥിതിയെ ഒരു കാരണവശാലും അവർ മലിനമാക്കിയിരുന്നില്ല.അന്നത്തെ കാലത്ത് അത്ര വാഹനങ്ങൾ ഒന്നും ആളുകൾ ഉപയോഗിച്ചിരുന്നില്ല.കാളവണ്ടിയിലും മറ്റുമാണ് അവർ യാത്ര ചെയ്തിരുന്നത് അതുകൊണ്ട് പരിസ്ഥിതി അത്ര മലിനമായിരുന്നില്ല.അതിലുപരി ഫാക്ടറികൾ ഒന്നും അത്ര ഉണ്ടായിരുന്നില്ല.അത് മൂലവും പരിസ്ഥിതി മലിനമായിരുന്നില്ല.ഇപ്പോഴത്തെ കാലത്ത് ആണെങ്കിൽ ഇതിലെല്ലാം ഉപരി നേരെ തിരിച്ചാണ്. പരിസ്ഥിതിയെ എങ്ങനെ എല്ലാം നശിപ്പിക്കാം എന്നെല്ലാമാണ് ആളുകൾ ചിന്തിക്കുന്നത്.മരങ്ങൾ ഉള്ളതുപോലും ആളുകൾ നശിപ്പിച്ച് കളയുകയാണ് ചെയ്യുന്നത്.ഇന്ന് ആളുകളേക്കാൾ കൂടുതൽ വാഹനങ്ങൾ ആണ്. ഒരു വീട്ടിൽ തന്നെ രണ്ടോ അതിൽ അധികമോ വാഹനങ്ങൾ ഉണ്ടാകും.അത് മൂലം പരിസ്ഥിതി മലിനമാകുകയാണ്.അതിലുപരി ഫാക്ടറികളും കൂടുതൽ ആണ്.ആളുകൾ ഇങ്ങനെയെല്ലാം പരിസ്ഥിതിയെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്.ഇങ്ങനെയെല്ലാം ചെയ്യുന്നത് മൂലമാണ് കൊറോണ പോലുള്ള രോഗങ്ങൾ നമ്മളിൽ ചിലർക്ക് ഉണ്ടാകുന്നത്.പരിസ്ഥിതിയെ ആരും നശിപ്പിക്കാതിരിക്കുക.

പരിസ്ഥിതി മാത്രമല്ല ശുചിത്വവും പ്രാധാന്യമേറിയ കാര്യമാണ്. നമ്മൾ നമ്മളെ മാത്രം ശുചിയാക്കിയാൽ പോര, നമ്മുടെ ചുറ്റുപാടിനെയും നമ്മൾ ശുചിയാക്കണം.നിപ്പ,കൊറോണ പോലുള്ളവയെ തടയാൻ നമുക്ക് അതേ മാർഗമുള്ളൂ.ഒരാൾ മുന്നിട്ടിറങ്ങിയാൽ മതി മൊത്തം നാടുതന്നെ കൂടെ ഒരുമിക്കും. പരിസ്ഥിതി നമ്മൾ ശുചിയാക്കണമെങ്കിൽ നമ്മൾ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് കണ്ട സ്ഥലങ്ങളിൽ നിക്ഷേപിക്കാതിരിക്കുക.ട്യൂബ് ലൈറ്റുകൾ അവിടെയും ഇവിടെയും എല്ലാം നിക്ഷേപിക്കാതിരിക്കുക.

നമ്മൾ ഈ രോഗങ്ങളെ പ്രതിരോധിക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ നാടിനെ അല്ലാതെ ലോകത്തെ തന്നെ സംരക്ഷിക്കാൻ കഴിയും. നമ്മൾ തന്നെയാണ് ഈ രോഗങ്ങളെല്ലാം ഉണ്ടാക്കുന്നത്. നമുക്ക് ഇതിനെ നേരിടാൻ ഒരേ ഒരു മാർഗമേ ഉള്ളു. നമ്മൾ എല്ലാവരും ഒറ്റകെട്ടായി നിൽക്കണം. നമ്മളിൽ ഓരോരുത്തരും ദൃഢപ്രതിഞ്ജ എടുക്കണം. നമ്മൾ ഇനി പരിസ്ഥിതിയെ സംരക്ഷിക്കും.അത് കൂടാതെ ശുചിത്വവും നമ്മുടെ കൂടെ ചേർക്കും.

നിമിഷ
8 A എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം