എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/ ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ആരോഗ്യവും
ഒരു വീട്ടിൽ അമ്മയും അച്ഛനും അമ്മു എന്ന പെൺകുട്ടിയും അവളുടെ അനിയൻ അപ്പുവും താമസിച്ചിരുന്നു. അമ്മു രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മിടുക്കിയായ വിദ്യാർത്ഥി ആയിരുന്നു. അവരുടെ വീടിന്റെ പരിസരം കുറച്ചു വൃത്തിഹീനമായിരുന്നു. അമ്മുവിനും അപ്പുവിനും അച്ഛനും അമ്മയ്ക്കും ഇടക്കിടെ അസുഖങ്ങൾ വരും . ഒരു ദിവസം അമ്മുവിന്റെ ടീച്ചർ പരിസ്ഥിതിയെ കുറിച്ചും അസുഖങ്ങളെ കുറിച്ചും വളരെ നന്നായി കുട്ടികളെ പറഞ്ഞു പഠിപ്പിച്ചു. അമ്മുവിനു ടീച്ചറുടെ ക്ലാസ്സ്‌ വളരെ അധികം ഇഷ്ടപ്പെട്ടു. സ്കൂൾ വിട്ട് വീട്ടിൽ എത്തിയ അമ്മു കണ്ടത് അസുഖം പിടിച്ചു കിടക്കുന്ന അപ്പുവിനെ ആണ്. അമ്മുവിനു വിഷമം ആയി. "എന്തു പറ്റി അച്ഛാ അപ്പുവിന് "അമ്മു ചോദിച്ചു. അച്ഛൻ പറഞ്ഞു...അപ്പുവിന് പനിയും ഛർദിയും വന്നു. അപ്പു ഭക്ഷണം ഒന്നും കഴിക്കുന്നില്ല. അപ്പോഴാണ് അമ്മുവിനു ടീച്ചർ പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നത്. ആ കാര്യങ്ങൾ എല്ലാം അമ്മു അച്ഛനെ പറഞ്ഞു കേൾപ്പിച്ചു. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ നമുക്ക് അസുഖങ്ങൾ വരും എന്നും കടകളിൽ കിട്ടുന്ന വിഷം ചേർത്ത ഭക്ഷണം ഒഴിവാക്കണം എന്നൊക്കെ ആണ് ടീച്ചർ ഇന്ന് പഠിപ്പിച്ചത്. ഇതു പറഞ്ഞു കൊണ്ട് അച്ഛനോട് അമ്മു ചോദിച്ചു.... "അച്ഛാ... നമുക്ക് നമ്മുടെ പരിസരങ്ങളിൽ പച്ചക്കറികളും സസ്യങ്ങളും നട്ടാലോ ?നമ്മുടെ പരിസരവും നന്നാവും നല്ല പച്ചക്കറികളും കഴിക്കാം... !"അമ്മു പറഞ്ഞതിലും കാര്യം ഉണ്ടെന്നു മനസിലാക്കിയ അച്ഛൻ അമ്മുവിനെയും കൂട്ടി പരിസരം കിളച്ചു വൃത്തിയാക്കി പച്ചക്കറികളും സസ്യങ്ങളും നട്ടു പിടിപ്പിച്ചു. അതോടു കൂടി അവർക്ക് ഇടയ്ക്കിടെ ബാധിച്ചിരുന്ന അസുഖങ്ങൾ ഇല്ലാതായി. അവർ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിച്ചു.
        ഈ കഥയിൽ നിന്നും നിങ്ങൾക്ക് എന്തു മനസ്സിലായി  കൂട്ടുകാരെ????  
    ശുചിത്വം ഉള്ളിടത്തെ ആരോഗ്യം ഉണ്ടാകൂ........ 
തെൻഷ
4 എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം