എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരിക്ക് ശേഷം 2021 നവംബർ 1 ന് പ്രവേശനോത്സവത്തോടെ അധ്യയനം ആരംഭിച്ചു. തോരണങ്ങളാലും ബലൂണുകളാലും അലങ്കരിച്ച വിദ്യാലയ അങ്കണത്തിലേക്ക് അധ്യാപകർ കുട്ടികളെ സ്വീകരിച്ചു.ലോക്കൽ മാനേജർ റവ. വില്യം എബ്രഹാം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പള്ളം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീ. സിബി ജോൺ, പി.റ്റി.എ. പ്രസിഡന്റ്‌ ശ്രീ. ബിനു.എസ്.കുമാർ ,വാർഡ് മെമ്പർ ശ്രീമതി.മിനി ഇട്ടികുഞ്ഞ് എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരുന്നു പ്രവേശനോത്സവം.