എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/കൊറോണയും മൃഗങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും മൃഗങ്ങളും

പട്ടണത്തിലെ ഒരു മൃഗശാലയിൽ കുറുമ്പനെന്നും കറുമ്പനെന്നും പേരുള്ള രണ്ട് കുറുക്കന്മാർ ഉണ്ടായിരുന്നു. ഒരു ദിവസം കുറുമ്പൻ കറുമ്പനോട് ചോദിച്ചു അല്ല കറുമ്പാ ഇപ്പോൾ കുറച്ച് ദിവസമായി മനുഷ്യന്മാരെ ആരെയും കാണന്നില്ലല്ലോ...? മനുഷ്യന്മാർക്കൊക്കെ എന്താണ് പറ്റിയത്?നമുക്ക് ചക്കി പരുന്തിനോട് ചോദിച്ചുനോക്കാം,ചക്കിയാണെങ്കിൽ ഇടയ്ക്കിടെ പുറത്തൊക്കെ പോവാറുള്ളതല്ലേ. ചക്കിപ്പരുന്തേ എന്താ ഈ മനുഷ്യന്മാർക്ക് പറ്റിയത്? ആരെയും ഇപ്പോൾ ഇങ്ങോട്ട് കാണുന്നില്ലല്ലോ?അയ്യോ! അതു നിങ്ങളറിഞ്ഞില്ലേ....മനുഷ്യരൊക്കെ വലിയ കഷ്ടത്തിലാണ്. നാട്ടിലൊക്കെ കൊറോണയെന്ന ഒരു വൈറസ് ഇറങ്ങിയിട്ടുണ്ട്. അത് മനുഷ്യരുടെ ശരീരത്തിൽ കയറിക്കൂടി പലരും ആശുപത്രികളിൽ ചികിതിസയിലാണ്. കുറച്ചുപേ‍ർ മരിച്ചുപോയി.അതുകൊണ്ട് എല്ലാവരും വീട്ടിൽതന്നെ ഇരിപ്പാണ്. കുറമ്പനും കറുമ്പനും വലിയ സങ്കടമായി.ചക്കീ നീ എല്ലാ മൃഗങ്ങളേയും ഈ വിവരമറിയിക്കണം. രോഗമൊക്കെ മാറി വീണ്ടും നമ്മളെയൊക്കെ കാണാൻവരുന്ന കുട്ടികളെയും എല്ലാവരെയും കാണാൻ വേണ്ടി നമുക്കെല്ലാവർക്കും കാത്തിരിക്കാം.അവരുടെ രോഗശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.

ആദിദേവ് സി
2 B എസ്.വി.എ.യു.പി.സ്കൾ ,പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ