എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/ഈ യുദ്ധം അതിജീവനത്തിനായി

Schoolwiki സംരംഭത്തിൽ നിന്ന്
ഈ യുദ്ധം അതിജീവനത്തിനായി


നമ്മുടെ നാടെന്നാൽ ഇപ്പോഴത്തെ അർഥം ലോകം എന്ന് തന്നെയാണ് . ഭൂമി ശാസ്ത്രപകരമായ അഥിർത്തിയില്ലാത്ത ശത്രുവിൽനിന്നുള്ള പരമാവധി രക്ഷ എന്ന ഒരേ ഒരു മന്ത്രം മാത്രമാണ് മാനവരാസിയുടെ മനസ്സാകെ നിറയേണ്ടത്. നിരാശയും പേടിയും പതർച്ചയുമല്ല ലോകം നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നത്, ഏത് ദുരിതത്തേയും കെട്ടുകാലത്തേയും നേരിടുന്നതരിന് ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് . ഇപ്പോൾ കാലം ആവിശ്യപ്പെടുന്ന ഒത്തൊരുമ , പരസ്പരം അകന്നുനിൽക്കലാണ്. രോഗത്തിൻെ വൈറസ്സിൻെ ചങ്ങല തകർക്കലാണ് . അതിനായി നമുക്കീ ലോക് ഡൗണിനോട് സഹകരിച്ചേ പറ്റൂ.

അടച്ചിടുക എന്നാൽ , പൊതുപ്രവർത്തനമാകെ നിർത്തുകയല്ല മറിച്ച് സവിശേഷമായി ക്രീയാത്മകമാവുക എന്ന അർഥം കൂുടി ഇതിനുണ്ട്. ഇനി നമ്മുടെ മുന്നിൽ വരാനിരിക്കുന്നത് മഴക്കാലമാണ്. മുൻകാല അൻുഭവങ്ങളുടെ വെളിച്ചത്തിൽ നമുക്കീയവസരം പരമാവധി പ്രയോജനപ്പെടുത്താൻ കഴിയണം പഴുതില്ലാത്തവിധത്തിൽ ശുചീകകരണ പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ തുടങ്ങണം .

വാസ്തവത്തിൽ നമ്മുടെയെല്ലാം കണ്ണു തുരപ്പിക്കാൻ ഈ വൈറസ്സിനായി എന്നതാണ് പരമാർഥം. ഇവിടെയിപ്പോൾ ജാതിയും മതവും രാഷ്ട്രീയവുുമൊന്നുും വിഷയമല്ലാതായി. അമ്പലവും പള്ളിയുമൊക്കെ നമുക്കാരോഗ്യമുണ്ടെങ്കിൽ മാത്രം സന്ദർശിക്കാവുന്ന സ്ഥലങ്ങളാണെന്ന് ബോധ്യം വന്നു. കോടികൾ ബാങ്കിലുണ്ടെങ്കിലും നമുക്കാവിശ്യം ഇത്തിരി ഭക്ഷണവും കിടക്കാനൊരിടവുമാണെന്ന തിരിച്ചറിവുണ്ടായി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് 19 നെതിരേയുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ രാപ്പകൽ നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിലും അതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങൾ വിജയകരമായി മുന്നോട്ട് പോവുകയാണ്. ദീർഘവീക്ഷണവും ഇഛാശക്തിയുമുള്ള ഭരണകർത്താക്കൾ നമുക്കുണ്ട്. കർമനിരതരായ മനുഷ്യ സ്നേഹികൾ വേറയുമുണ്ട്. ഏത് ശത്രുിേയും തുരത്തുവാനല്ല നിഗ്രഹിക്കാൻ തന്നെ കഴിയുന്ന കരുത്തരാണ് നമ്മൾ എന്ന് തെളിയിക്കേണ്ട കാലമാണിത്. രോഗപ്രതിരോധത്തിനും ,മറ്റു പ്രവർത്തനങ്ങൾക്കും ലോകത്തിനുതന്നെ മാതൃകയായി മാറി കേരളം .ഇനിയും കുറേയേറെ ചെയ്യാനുണ്ട്. ഒന്നുറപ്പാണ് നാം അതിജീവിക്കുകതന്നെ ചെയ്യും.

കീർത്തിലക്ഷമി.പി.എസ്
6 B എസ്.വി.എ.യു.പി.സ്കൂൾ ,പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം