എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17/2020-21
അദ്ധ്യാപകരായ ഷേർലി ടി,ദിനേശ്‍കുമാർ ജി എന്നിവരുടെ നേതൃത്ത്വത്തിൽSPC യുടെ പ്രവർത്തനങ്ങൾ ഭംഗിയായിമുന്നേറുന്നു...
അവധിക്കാല പ്രവർത്തനങ്ങളെക്കുറിച്ച്..
ഈ ലോകം ഇപ്പോൾ Covid19 എന്ന മഹാമാരിയുടെ പിടിയിലകപ്പെട്ടിരിക്കുകയാണ്. അതെല്ലാം തൃണവൽക്കരിച്ചുകൊണ്ട് SPC Projectൻ്റെ ഭാഗമായി സംഘടിപ്പിച്ച SPC Cadets-നുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ നമ്മുടെ കേഡറ്റുകൾ കാഴ്ച്ചവച്ചിരുന്നു. അതിൽ ചില കുട്ടികളുെടെ മികച്ച പ്രവർത്തനങ്ങൾ താഴെ വിശദീകരിക്കാം.
പറവയ്ക്കൊരു തണ്ണീർകുടം എന്ന പ്രവർത്തനത്തിൻ്റെ ഉൽഭവത്തിൻ്റെ കാരണം അതികഠിനമായ വേനലായിരുന്നു.ഇതിലൂടെ കുട്ടികളിൽ ജീവൻ്റെ മൂല്യം വളർത്തിെയെടുക്കാൻ സാധിച്ചു എന്നതാണ് ഇതിൻ്റെ വിജയം. ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യമായിരുന്നു കുട്ടികളായ മാനസ, രാജലക്ഷ്മി,തേജസ്, ഗൗരിപ്രിയ എന്നിവരുടെ തുടർച്ചയായ തണ്ണീർകുടം നിർമാണം. അതവരുടെ നിത്യജീവിതത്തിൻ്റെ ഭാഗമായിക്കഴിഞ്ഞിരുന്നു.
പഴയ കാലത്തിലേക്ക് ഒരെത്തിനോട്ടം എന്നപോലെയായിരുന്നു തേജസ് കൃഷ്ണയുടെ ഓലപ്പന്ത് നിർമാണം.പുതു തലമുറയ്ക്ക് ഇന്ന് അന്യമായ ഒന്നാണിത്.എന്നിട്ടും മറ്റുള്ളവർക്ക് ഇത് പ്രയോജനമാകണമെന്ന ആ കുഞ്ഞു മനസ്സിൻ്റെ വലിപ്പെത്തെയാണ് ഞാൻ അഭിനന്ദിക്കുന്നത്. വളരെ സരളമായ രീതിയിൽ ഏവർക്കും മനസിലാകത്തക്ക വിധത്തിൽ ഒരു വീഡിയോ രൂപേണ ഓലപ്പന്ത് നിർമാണവുമായി തേജസ് നമ്മൾക്ക് മുന്നിലെത്തി.
-
ഓലപ്പന്ത് നിർമ്മാണം
-
മോട്ടോർസൈക്കിൾ നിർമ്മാണം
ഇന്നെത്തെ നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി മാസ്ക് മാറിക്കഴിഞ്ഞിരിക്കുന്നു.മാസ്ക്കിൻ്റെ ആവശ്യകത ഏറിവരുന്ന ഈ സാഹചര്യത്തിൽ കുട്ടികളുടെ മാസ്ക് നിർമാണം വളരെ അഭിലഷണീയം തന്നെ. നൂറിലധികം മാസ്ക്കുകളാണ് കുട്ടികളെല്ലാം ചേർന്ന് നിർമ്മിച്ചത്.ഇതിൽ മികച്ച രീതിയിൽ പ്രകടനം കാഴ്ചവെച്ചത് ആദിനാരായണൻ,തേജസ് എസ്, തേജസ് കൃഷ്ണ രാജലക്ഷ്മി, ആഗ്രഹ, സാന്ദ്ര, ആദർശ് എന്നിവരാണ്. അതുകൂടാതെ നിർമ്മിച്ച മാസ്ക് കുട്ടികൾ തന്നെ SSLC വിദ്യാർഥികൾക്കും അടുത്തുള്ള വീടുകളിലും വിതരണവും ചെയ്തു.മഹാമാരിയെ ചെറുത്തു നിർത്താൻ നാം ഒറ്റെക്കെട്ടായി മുന്നോട്ട് നീങ്ങണമെന്ന ഉറച്ച തീരുമാനമാനത്തിലാണ് പുതിയ തലമുറയിലെ കുട്ടികൾ.
-
spc day...
-
spc day...