എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ഞാൻ ഇന്നിവിടെ സംസാരിക്കുന്നത് പരിസ്ഥിതി, ശ്യചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളക്കുറിച്ചാണ്. പ്രകൃതിയെ നമ്മൾ വളരെയധികം സ്നേഹിക്കണം. കാരണം അവയുണ്ടെങ്കിൽ മാത്രമേ നമുക്ക് ഭൂമിയിൽ തുടർന്ന് ജീവിക്കാനാവൂ.അതു പോലെ തന്നെ നമ്മൾ ജീവിക്കുന്ന പരിസരവും നമ്മൾ വളരെയധികം സ്നേഹിക്കുകയും, വൃത്തിയാക്കി സൂക്ഷിക്കയും ചെയ്യണം. അതു നമ്മളുടെ കടമയാണ്. നമ്മളുടെ അന്തരീക്ഷവും പരിസരവും വൃത്തിയായിരുന്നാൽ മാത്രമേ മനുഷ്യർ രോഗത്തിൽ നിന്നും മോചിതരാകു. നമ്മൾ ജീവികന്ന ചുറ്റുവട്ടത്തിൽത്തന്നെ നമ്മൾ ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങളുണ്ട്. ചിരട്ടകളിലും വേണ്ടാത്ത പ്ലാസ്റ്റിക് പാട്ടകളിലും തങ്ങിക്കിടക്കുന്ന വെള്ളം അതിനിസ്സാരമായി തള്ളിക്കളയേണ്ട കാര്യമല്ല. കാരണം ആ വെള്ളത്തിൽത്തന്നെയാണ് കൊതുകുകൾ മുട്ടയിട്ടുണ്ടായുന്ന കൂത്താടികൾ വളരുന്നത്.അതിൽ നിന്ന് നമുക്ക് വളരെയധികം രോഗങ്ങൾ ഉണ്ടാകുന്നു. അത് നമ്മൾ ശ്രദ്ധിക്കണം. അങ്ങനെയുള്ള പാട്ടകളോ ചിരട്ടകളോ കാ ണ ക യാണെങ്കിൽ അത് കമഴ്ത്തിക്കളയണം. നമുക്ക് ചുറ്റുമുള്ള വേണ്ടാത്ത കുപ്പികളിലോ പാത്രങ്ങളിലോ ചെറിയ ചെറിയ ചെടികൾ നട്ടുപിടിപ്പിക്കുക. വീട്ടിൽത്തന്നെ ഒരു പച്ചക്കറി തോട്ടമുണ്ടാക്കാൻ ശ്രമിക്കുക. വീട്ടിലുള്ള ചെറിയ ചെറിയ മാറാലകൾ തുടച്ചു നീക്കുക. അലക്കിയ വസ്ത്രം മാത്രം ധരിക്കുക. ശുചിയായ വെള്ളം മാത്രം കുടിക്കുക ടൊയ് ലറ്റ്, കിച്ചൺ, എന്നിങ്ങനെ എല്ലാ മുറികളും വൃത്തിയായി സൂക്ഷിക്കുക. അങ്ങനെ നാം ജീവിക്കുന്ന പരിസ്ഥിതി ആകെ മാറ്റുക തുമ്മുമ്പോഴോ, ചുമക്കുമ്പോഴോ തൂവാല കൊണ്ട് വായും മൂക്കം മൂടുക. അങ്ങനെ നമ്മുടെ പരിസ്ഥിതി ശുചിയാക്കി രോഗത്തെ പ്രതിരോധിച്ച് ജീവിക്കുക. നന്ദി, നമസ്ക്കാരം.

അനാമിക
8B എസ്.സി.യു.ജി.വി.എച്ച്.എസ്.എസ്., പട്ടണക്കാട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം