എസ് വി എച് എസ് / മികവുകൾ പൂക്കുന്ന ക്ലാസ് മുറികൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • അനുകരിച്ചും ആവർത്തിച്ചും ഉരുവിട്ടു പഠിച്ചും കാണാപാഠം പഠിച്ചും മുഖരിതമായിരുന്ന ക്ലാസ് മുറികൾ കുട്ടികളുടെ സ്വതന്ത്ര ചിന്തയുടെയും സർഗാത്മക ഇടങ്ങളായി ഇന്ന് മാറിയിട്ടുണ്ട്.
  • ഭാഷണത്തിൻറെയും ലേഖനത്തിനും കേവലമായ ആശയകൈ മാറ്റത്തിനും പ്രാഥമിക ലക്ഷ്യങ്ങൾക്ക് അപ്പുറത്തേക്ക് വിസ്തൃതം ആക്കപ്പെടുന്ന തായി ഭാഷാ പഠന വേളകൾ.
  • ഭാഷ ആശയതലത്തിലും ഭാവ തലത്തിലും വൈകാരിക തലത്തിലും പ്രയോഗിച്ചുറക്കാനുള്ള

വൈവിധ്യമാർന്ന വ്യവഹാര രൂപങ്ങളും പ്രയോഗരീതികളും സാന്ദർഭികമായി തന്നെ കുട്ടി പരിചയിക്കുന്നു.

  • ഭാവനയുടെയും യും സർഗാത്മകതയുടെയും വികാസത്തിന് വഴിതെളിക്കുന്ന അവസരങ്ങൾ കുട്ടിക്ക് യഥേഷ്ടം ലഭിക്കുന്നു.

മികവ് നിലനിർത്തുന്ന ഘടകങ്ങൾ

വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നേറുന്ന ഈ വിദ്യാലയം മൂല്യബോധവും സർഗ്ഗശേഷിയും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം സ്വാർത്ഥകം ആക്കുന്നതിനായി പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളെ സജ്ജമാക്കുന്നതിന് ഈ സ്കൂളിലെ അധ്യാപകർക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സ്കൂളിന്റെ സുഖമാവും സുതാര്യവുമായ പ്രവർത്തനങ്ങൾക്ക് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന അദ്ധ്യാപക രക്ഷാകർത്തൃസംഘടന ശ്രീ സുനിൽ സരിഗ അവർകളുടെ നേതൃത്വത്തിൽ നിലകൊള്ളുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കോപ്പറേറ്റീവ് സൊസൈറ്റി ലൈബ്രറി ലാബ് എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട് മാറിയ ലോകത്തിന്റെ സാഹചര്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഐടി പഠനം കാര്യക്ഷമമാക്കും എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് ആധുനിക സങ്കേതങ്ങൾ ഉള്ള ഒരു ലാബ് ഇവിടെ പ്രവർത്തിക്കുന്നു.കൂടുതൽ അറിയാം