എസ് വി എച് എസ് പൊങ്ങലടി /മികവുനിലനിർത്തുന്ന ഘടകങ്ങൾ
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം അധിക സമയം കണ്ടെത്തുന്നു
രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള മറ്റെല്ലാ ശനിയാഴ്ച്ചകളിലും പ്രത്യേക ടൈം ടേബിൾ പ്രകാരം ക്ലാസ്സ് തുടരുന്നു. സ്കൂളിൽ പഠനത്തോടൊപ്പം കായിക കലാ പ്രവർത്തനങ്ങൾ , തൊഴിൽ പരിശീലന പരിപാടികൾ തുടങ്ങിയവ നടത്തുന്നുണ്ട് വാഴ, പച്ചക്കറി തോട്ടം തുടങ്ങിയവ കുട്ടികളുടെ കുട്ടികളുടെ മേൽനോട്ടത്തിലാണ് നടന്നുവരുന്നത്. വാർഷിക ആഘോഷങ്ങളിലും മറ്റു പ്രധാന അവസരങ്ങളിലും കുട്ടികൾ കലാപരിപാടികളും, ചിത്ര രചനകളും നടത്തി വരുന്നു. സ്ഥിരമായി കൈയെഴുത്തു മാസികകൾ തയ്യാറാക്കുന്നുണ്ട്. സയൻസ് ക്ല ബ്ബ്, ഗണിതശാസ്ത്ര ക്ല ബ്ബ്, തുടങ്ങിയവയും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ലാബ്, ലൈബ്രറി സൗകര്യങ്ങളും കായിക കലാ പ്രവർത്തനങ്ങളും ഈ സ്കൂളിലുണ്ട്.
സ്മാർട്ട് ക്ലാസ്സ്‌റൂം
പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആയി പ്രവർത്തിച്ചു വരുന്നു കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിന് ഈ വിദ്യാലയവും തയ്യാറായി കഴിഞ്ഞിരിക്കുന്നു ഐ ടി പഠനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ എല്ലാ അനുബന്ധ ഉപകരണങ്ങളും ഉപകരണങ്ങളും കൂടിയ ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.വിദ്യാഭ്യാസം കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമാകുന്ന ഭാഗമായി യുപി തലത്തിലും ക്ലാസ് മുറികൾ ഹൈടെക്കായി മാറ്റി മാറിയ ലോകത്തിൽ വിജ്ഞാനം വിരൽ തുമ്പിൽ എന്ന ആശയം പൂർത്തീകരിക്കുന്നതിന് ഭാഗമായി കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിൽ കാര്യങ്ങളെ അറിയുന്നതിനും ആസ്വദിക്കുന്നതിനും ഉള്ള അവസരമാണ് ഇതിലൂടെ യാഥാർഥ്യമായി ഇരിക്കുന്നത്
വിജയ ത്തിളക്കം
എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി പത്തുവർഷംകൊണ്ട് 100% വിജയം കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് 2019 20 എസ്എസ്എൽസി പരീക്ഷയിൽ സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കാൻ കഴിഞ്ഞു .കൂടാതെ 5 വിദ്യാർത്ഥികൾക്ക് 9 എ പ്ലസ് നേടാൻ കഴിഞ്ഞിട്ടുണ്ട്