എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

എല്ലാ മനുഷ്യരുടെയും അടിസ്ഥാന ഘടനയിൽ ഒന്നാണ് വ്യക്തിശുചിത്വം. ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യർ ഇരയായിരിക്കുന്ന കൊറോണവൈറസിന്റെ വിഭാഗത്തിൽപ്പെട്ട കോവിഡ്-19 ന്റെ പ്രതിരോധ മാർഗ്ഗം ശുചിത്വബോധം തന്നെയാണ്. ആ വൈറസിനെ പ്രതിരോധിക്കാൻ മറ്റൊരു മരുന്നും ഇത് വരെ കണ്ടുപിടിച്ചിട്ടില്ല. കൊറോണ വൈറസ് ഒരു ശരീരത്തിൽ നിന്നും മറ്റൊരു ശരീരത്തിലേക്ക് എത്താൻ വലിയ പ്രയാസകരമല്ല. ആയതിനാൽ ഇതിനെ പ്രതിരോധിക്കാൻ വളരെ പ്രയാസമാണ്. അതുകൊണ്ട് W.H.O യുടെ നിർദ്ദേശപ്രകാരം ഓരോ 20 മിനിറ്റ് പിന്നിടുമ്പോഴും സോപ്പ് അഥവാ ഹാന്റ് സാനിറ്റൈസർ ഉപയാഗിച്ച് കൈകൾ വൃത്തിയായി സൂക്ഷിക്കണം എന്ന നിർദ്ദേശം ശുചിത്വത്തിന്റെപ്രാധാന്യം നമ്മെ കാട്ടുന്നു.

കൊറോണാ വൈറസ് പോലുള്ള ഏത് വൈറസിന്റെയും പ്രതിരോധാശ്രയം തന്നെയാണ് ശുചിത്വബോധം. വൈറസ് മാത്രമല്ല എല്ലാ അസുഖങ്ങൾക്കുമുള്ള പ്രതിവിധി കരുതലും ശുചിത്വവുമാണ്. നാം മനുഷ്യർ പലപ്പോഴും ശുചിത്വത്തിന് പ്രാധാന്യം നൽകുന്നില്ല. ഇന്ന് ലോകത്ത് കൂടുതൽ രോഗബോധയുള്ളതും പല അസുഖങ്ങളും പിടിപ്പെടുന്നത് മനുഷ്യർക്ക് തന്നെയാണ്. കൊറോണാ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിലെ ചന്തയിൽനിന്ന് കൊറോണാ വൈറസിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചത് . അവിടെ മനുഷ്യർ ക്രൂര മനോഭാവവും വൃത്തിഹീനതയോടെയും പെരുമാറുകയും ചെയ്തത് കൊണ്ടാണ് ഇങ്ങനെ ഒരു വൈറസ് ഉത്ഭവിച്ചത്. ഇത് സാധാരണയായും വവ്വാലിൽ ഉത്ഭവിച്ചത് ആണെങ്കിലും, ഇത് മനുഷ്യരിൽ എത്തിയത് ഈനാമ്പേച്ചിയിൽ നിന്നാണ്. ഇതുപോലെ വിവിധ തരത്തിലുള്ള വൈറസിന്റെ ഉറവിടം മൃഗങ്ങളിൽ തന്നെയാണ്. അതുകൊണ്ടുതന്നെ പനി, വൈറസ് എന്നിവ കൂടുതലായി വ്യാപിക്കുകയാണെങ്കിൽ ഇത് പ്രതിരോധിക്കാൻ സാധിക്കുന്നത് ശുചിത്വത്തിലൂടെയാണ്.

കൊറോണ വൈറസ് ഇന്ന് നമ്മുടെ ജീവിതത്തിൽ കുറെയധികം വിനാശങ്ങൾ കാഴ്ച്ച വെച്ചിരുന്നാൽ കൂടി അത് നമ്മളിൽ കുറച്ച് അച്ചടക്കങ്ങളും മര്യാദകളും വ്യക്തിശുചിത്വത്തിന്റെ പേരിൽ അത് നമ്മെ പാലിക്കാനും അംഗീകരിക്കുവാനും ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ടതന്നെ ഇനി നാം ഓരോരുത്തരും ശുചിത്വത്തിനെതിരെ പ്രവർത്തിക്കരുത് എന്നും അത് നമ്മുടെ ജീവിതത്തിലെ ഭാഗമായി കാണുകയും കൊറോണാ വൈറസ് പോലെയുള്ള മഹാമാരിയെ തോൽപ്പിക്കാൻ ഇടയാക്കിയിട്ടുള്ള ഈ ശുചിത്വം നമ്മുടെ ജീവിതത്തിലെ മറ്റെന്തിനെയും തോൽപ്പിക്കും എന്ന വിശ്വാസം എന്നും നമ്മുടെ ജീവിതത്തിൽ പിൻതുടരണം.

ആർച്ച. ജി. നായർ
9 C എസ്.ബി.വി.എസ്.ജി.എച്ച്.എസ്.എസ്. പൻമനമനയിൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം