എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ മാലാഖമാർ..!

കൂട്ടുകാരെ,മാലാഖമാർ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ?ഉണ്ടാവുമല്ലേ..,നമ്മൾ വായിക്കാറുള്ള ബാല മാസികകളിലും മറ്റും അപകടങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്ന മാലാഖാമാരുണ്ടാവാറുണ്ട്,വിഷമിച്ചിരിക്കുമ്പോൾ നമ്മളെ ആശ്വസിപ്പിക്കാൻ എത്തുന്ന മാലാഖമാരെ കുറിച്ച് കേട്ടിട്ടുണ്ട്.യഥാർത്ഥത്തിൽ അവരൊക്കെ നമുക്ക് കഥകളിലും കവിതകളിലും സ്വപ്നങ്ങളിലും മാത്രം വരുന്ന മാലാഖാമാരാണ്. < എന്നാൽ ഇന്നത്തെ ഈ മഹാ ദുരന്തത്തിൽ നമ്മളെ ചേർത്ത്പിടിച്ച് നമ്മൾക്ക് കൂട്ടായിരുന്ന് നമ്മളെ പരിപാലിക്കുന്ന ഒരു കൂട്ടം മാലാഖമാരെ കുറിച്ച നിങ്ങൾ കേട്ടിട്ടുണ്ടോ..?അവരാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ..ഡോക്ട്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകരുമെല്ലാം ഇതിൽപ്പെടും.നിങ്ങൾ ആലോചിച്ച് നോക്കൂ..സത്യത്തിൽ ഇവർ തന്നെയല്ലേ യഥാർത്ഥ മാലാഖമാരെന്ന്..അതെ അവർ തന്നെയാണ്..,ഊണും ഉറക്കവും വീടും ഉപേക്ഷിച്ച് എത്രയോ പേരാണ് ഈ ദുരന്ത കാലഘട്ടത്തിൽ നമ്മളെ പൊന്നു പോലെ നോക്കുന്നത്...അത് കൊണ്ട് അവർക്ക് നമ്മുടെ ഒരു ബിഗ് സലൂട്ട്..

നബ് ഹാൻ ഫൈറൂസ്
5A എസ് പി ഡബ്യൂ എച്ച് എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം