എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/എന്താണ് കൊറോണ വൈറസ്?

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് കൊറോണ വൈറസ്?

2019 ഡിസംബർ 31 ന് ചൈനയിലെ വുഹാനിലുള്ള ഒരു 1 വ്യക്തിയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് .ഈ രോഗത്തെ കോവിഡ്- 19 എന്നാന്ന് അറിയപ്പെടുന്നത് തൊണ്ടവേദനയും ചുമയും പനിയുമാണ് ലക്ഷണങ്ങൾ ഇന്ന് ലോക മെമ്പാടുമുള്ള ജനങ്ങളെ ഭീതിയിലാക്കിക്കൊണ്ട് ഈ മഹാമാരി സംഹാര താണ്ഡവമാടുകയാണ് ഇന്നത്തെ കണക്കനുസരിച്ച് ലോകത്ത് മരണസംഖ്യ 1 ലക്ഷം കടന്നു പതിനാറര ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു ഇന്ത്യയിലെ കണക്കനുസരിച്ച് 6761 രോഗികൾ ഉണ്ട് 206 മരണവും കേരളത്തിൽ ഏറ്റവും കൂടുതൽ കാസർഗോഡ് ജില്ലയിലാണ് ഇതിന് ഫലപ്രദമായ മരുന്ന് കണ്ടു പിടിച്ചിട്ടില്ല ഇത് വരാതെ നോക്കുകയാണ് വേണ്ടത് .അതിന് വേണ്ടി നാം ചെയ്യേണ്ടത് വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട് മറയ്കണം മാസ്ക്ക് നിർബന്ധമായും ധിക്കണം വീട്ടിൽ നി'ന്നും പരമാവധി പുറത്തിങ്ങരുത്

കോവിഡ് -19 എന്നാണ് ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസ് ബാധയുടെ പേര്. ഡബ്ല്യൂ.എച്ച്.ഒ. (WHO), ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനാണ് കൊറോണ വൈറസ് ബാധക്ക് ഒരു ഔദ്യോഗിക നാമം നൽകിയത്. ഏതെങ്കിലും ഒരു പ്രത്യേക ഭൂപ്രദേശത്തിന്റെയോ, ജനവിഭാഗങ്ങളുടെയോ, മ്യഗങ്ങളുടെയോ പേരുമായി സാമ്യം ഇല്ലാതിരിക്കുവാനാണ്, WHO, ഇത്തരമൊരു പേര് തെരഞ്ഞെടുത്തിരിക്കുന്നത്.

അതെ ദിവസം തന്നെ ഇന്റർനാഷണൽ സൊസൈറ്റി ഫോർ വൈറൽ ടാക്സോണമി, COVID 19 -ന് കാരണമാകുന്ന കൊറോണ വൈറസുകൾക്കു SARS-CoV-2 എന്ന് നാമകരണം ചെയ്തു. SARS -നു സമാനമായ രോഗലക്ഷണങ്ങൾക്കു കാരണമാകുന്നതിനാലാണ് ഇത്തരമൊരു പേര് നൽകിയത്.

സഫ ഷഹീർ
5A എസ് പി ഡബ്യൂ എച്ച് എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം