എസ് ഡി വി ജി യു പി എസ് നീർക്കുന്നം/അക്ഷരവൃക്ഷം/ ചൈനവൻമതിലുംകടന്ന്
ചൈനാ വൻമതിലും കടന്ന് ......
ചൈനയിലെ വുഹാനിൽ നിന്നും കൊറോണ ബാധിച്ച് കേരളത്തിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിയെ ചികിത്സിച്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി; ഐസൊലേഷൻ യൂണിറ്റ് ഞങ്ങളുടെ ക്ലാസ്സിന്റെ തൊട്ടടുത്ത്........ ഒരു മതിലിനപ്പുറം! കൊറോണ എന്ന രോഗത്തിന്റെ തീവ്രതയെക്കുറിച്ച് അറിയില്ലായിരുന്നു. ഞങ്ങൾ ക്ലാസിലിരുന്ന് അങ്ങോട്ട് നോക്കുമ്പോൾ കണ്ട കാഴ്ച്ച - ഇന്ന് പത്രമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ദൈവങ്ങളും മാലാഖമാരും രക്ഷാകവചമണിഞ്ഞ് രോഗിയെ ശുശ്രൂഷിക്കുന്നതിനായി ആ കെട്ടിടത്തിലേക്ക് വരുന്നതും പോകുന്നതുമാണ്. ഞങ്ങൾ കൗതുകത്തോടെ ആ കാഴ്‌ച്ച കണ്ടിരുന്നു. അങ്ങനെ...... ദിവസങ്ങൾക്ക് ശേഷം..... കൊറോണയെന്ന മഹാവ്യാധിയെ ആലപ്പുഴയിൽ നിന്നും തുരത്തുവാൻ കഴിഞ്ഞു.എന്നാൽ, ഒരു മാസത്തിനു ശേഷം ഒരു കൊടുങ്കാറ്റായി ലോകത്തെയാകെ വിറപ്പിക്കുകയാണ് . അന്ന് ഒരു മതിലിനപ്പുറമുണ്ടായിരുന്ന കൊറോണ വൈറസ് - കോവിഡ്- 19.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം