എസ് ഡി വി ജി യു പി എസ് നീർക്കുന്നം/അക്ഷരവൃക്ഷം/ കാപ്പിത്തോട് -നാടിൻറെ ദുർഗന്ധം

കാപ്പിത്തോട് -നാടിൻറെ ദുർഗന്ധം

" മുത്തശ്ശി .... ഞങ്ങൾ ഇനി സ്കൂളിലേക്കില്ല." അമ്മുവും അപ്പുവും ഒരേ സ്വരത്തിൽ പറഞ്ഞു. സ്കൂളിൽ പോകാൻ മടി പ്രകടിപ്പിച്ചിട്ടില്ലാത്ത, പഠനത്തിൽ മിടുക്കരായ കുട്ടികൾക്ക് ഇതെന്തു പറ്റിയെന്ന് മുത്തശ്ശി ഒരു വേള ആലോചിച്ചു."സ്കൂളിൽ പോകാതെ, പഠിക്കാതെ എങ്ങനെയാണ് ഉയരങ്ങളിൽ എത്താൻ സാധിക്കുക" മുത്തശ്ശി കാര്യം തിരക്കി. "കാപ്പിത്തോടിന്റെ ദുർഗന്ധം കാരണം ഞങ്ങൾക്ക് ക്ലാസിൽ ശ്രദ്ധിക്കുവാനേ കഴിയുന്നില്ല" അമ്മുവിന്റേയും അപ്പുവിന്റേയും സ്കൂളിന് കുറുകെ മലിനജലം വഹിച്ച് ഒഴുകുന്ന തോടാണ് കാപ്പിത്തോട് .ദുർഗന്ധം അസഹ്യമാകുമ്പോൾ ക്ലാസുകൾ ഒഴിവാക്കി വിദ്യാർത്ഥികളെ വീട്ടിലേക്ക് പറഞ്ഞു വിടുന്നതും അവിടെ പതിവ് കാഴ്ച്ചയാണ്. "അല്ല, മുത്തച്ഛൻ ഈ സ്കൂളിൽ നിന്നാണ് പഠിച്ചത് എന്ന് പറഞ്ഞിട്ടുണ്ടല്ലോ. അന്ന് കാപ്പിത്തോട് ഇല്ലായിരുന്നോ?" "നേരാണ് മക്കളെ, ഞാൻ പഠിച്ചത് ഈ പള്ളിക്കൂടത്തിൽ തന്നെയാണ്. കാപ്പിത്തോടും അന്നുണ്ടായിരുന്നു.പക്ഷെ, ഇന്ന് നിങ്ങൾ ദൂരെ നിന്ന് തന്നെ മൂക്കും വായയും പൊത്തുന്ന തോടായിരുന്നില്ല അത്. ഞങ്ങൾ ദാഹിക്കുമ്പോൾ വെള്ളം കുടിക്കുന്നതും പാത്രം കഴുകിയിരുന്നതും അതിൽ നിന്നായിരുന്നു." മുത്തച്ഛൻ സങ്കടത്തോടെ കാപ്പിത്തോടിന്റെ അവസ്ഥ വിശദീകരിക്കാൻ തുടങ്ങി. കാപ്പിത്തോടിന്റെ പരിസരത്തെ മത്സ്യവ്യാപാരികൾ തങ്ങളുടെ മത്സ്യത്തിന്റെ അവശിഷ്ടങ്ങൾ ഇവിടെ നിക്ഷേപിക്കാൻ തുടങ്ങിയതും തങ്ങൾക്ക് ഇത്രയും നാൾ കൂടിക്കാനും മറ്റാവശ്യങ്ങൾക്കും ജലം തന്നത് മറന്നു കൊണ്ട് പരിസരവാസികളും വീടുകളിൽ നിന്നുള്ള മലിന ജലം ഒഴുക്കാൻ തുടങ്ങിയതും അങ്ങനെ ആർക്കും ഒരു ഉപദ്രവവും ചെയ്യാതെ ഉപകാരം മാത്രം ചെയ്ത കാപ്പിത്തോടിന്റെ ദയനീയാവസ്ഥയെക്കുറിച്ച് മുത്തച്ഛൻ പറഞ്ഞു.അമ്മുവിനേയും അപ്പുവിനേയും പോലെ എത്ര കുട്ടികളാവും കാപ്പിത്തോടിന്റെ ദുർഗന്ധം മൂലം പഠനത്തിൽ അശ്രദ്ധരാകുന്നത്. ഇനിയെങ്കിലും നമുക്ക് ഭൂമിയെ മലിനമാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കാം. ദുർഗന്ധമില്ലാത്ത ഭൂമിയിൽ കുട്ടികൾ അറിവ് നേടട്ടെ.

റംസീന R
5 എസ് ഡി വി ഗവ യു പി സ്കൂൾ , നീർക്കുന്നം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ