എസ് ഡി വി ജി യു പി എസ് നീർക്കുന്നം/അക്ഷരവൃക്ഷം/ ഇവിടെ മാലിന്യം നിക്ഷേപിക്കരുത്
ഇവിടെ മാലിന്യം നിക്ഷേപിക്കരുത്
ഒരു ചെറിയ ഗ്രാമം. അവിടെയുള്ളവരിൽ മിക്കവരും ധനികർതന്നെ. ഈ ഗ്രാമത്തിലാണ് മീനുവും അച്ഛനുമമ്മയും താമസിച്ചിരുന്നത്. ചെറുതാണെങ്കിലും വളരെ മനോഹരമായ ഒരു കൊച്ചൂ കുടിൽ.വീടിനു മുമ്പിലായി ഒരു കുഞ്ഞു പൂന്തോട്ടവുമുണ്ട്.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ മീനു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരു ദിവസം അവൾ സ്കൂളിൽ നിന്നു മടങ്ങുകയായിരുന്നു. കവലയ്ക്ക് സമീപം പ്ലാസ്റ്റിക്ക് കുടുകളിലും ചാക്കുകളിലുമായി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു.നായ്ക്കളും കാക്കകളും ഇതെല്ലാം കൊത്തിവലിച്ച് കവല വൃത്തിഹീനമായിരിക്കുന്നു. ആരും ഇതൊന്നും കണ്ട ഭാവം പോലും കാണിക്കുന്നില്ല. കുറച്ച് ദിവസത്തിനു ശേഷം ദുർഗന്ധം വമിക്കുവാൻ തുടങ്ങി. അന്ന്, മീനുവിന് സ്കൂൾ അവധിയായിരുന്നു. വീട്ടിൽ നിന്നും ഒരു ചെറിയ മൺവെട്ടിയുമായി മീനു മാലിന്യക്കൂമ്പാരത്തിന് സമീപമെത്തി, കുഴിയെടുത്തു.മാലിന്യം മുഴുവൻ അതിലിട്ട് മൂടി. അപ്പോൾ മുതൽ ആളുകൾ മൂക്ക് പൊത്താതെ ആ കവലയിലൂടെ യാത്ര ചെയ്യാൻ തുടങ്ങി.മീനു അവിടെ കൂടി നിന്നവരോടു ചോദിച്ചു :ഇവിടെ എത്ര ദിവസമായി ഈ മാലിന്യം കിടക്കുന്നു ? "ആരെങ്കിലും ഇതിനെക്കുറിച്ച് അന്വേഷിച്ചോ?"എല്ലാവരും ഇളിഭ്യരായി നിന്നു. മറ്റുള്ളവർക്ക് മാതൃകയായ ആ കൊച്ചു പെൺകുട്ടി അവിടെ ഒരു ബോർഡ് സ്ഥാപിച്ചു. "ഇവിടെ മാലിന്യം നിക്ഷേപിക്കരുത്."
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ