എസ് ഡി വി ജി യു പി എസ് നീർക്കുന്നം/അക്ഷരവൃക്ഷം/കേരളം - പ്രതിരോധത്തിന്റെ ഉത്തമ മാതൃക
കേരളം - പ്രതിരോധത്തിന്റെ ഉത്തമ മാതൃക
ഇന്ന് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുന്ന ഒരു മഹാ രോഗമായി മാറിയിരിക്കുകയാണ് കൊവിഡ് 19. കൊറോണ വൈറസ് ഡിസീസ് എന്ന കൊവിസ് 19, 2019 -നവംബർ മാസം അവസാനം മധ്യ ചൈനയിലെ പ്രധാന വ്യവസായ കേന്ദ്രമായ വുഹാനിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇന്ന് , അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ഈ മഹാമാരി പടർന്ന് പിടിച്ചിരിക്കുന്നു കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് 1960 കളിലാണ്. ഗോളാകൃതിയിൽ കൂർത്ത മുനയുള്ള അഗ്രങ്ങളുള്ള തരത്തിലുള്ള ഇവയുടെ രൂപഘടനയാണ് വൈറസിന് ആ പേര് വന്നത്. മനുഷ്യരും മൃഗങ്ങളുമുൾപ്പടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണിവ. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതെന്നർത്ഥം. ചൈനയിലെ വുഹാൻ നഗരത്തിലെ ഇറച്ചി മാർക്കറ്റാണ് ഇതിന്റെ ഉറവിടം എന്നാണ് സൂചന. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്. പനി, ചുമ ,തൊണ്ടവേദന, ശ്വാസതടസം, തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഉമിനീർ തുള്ളിയുടെയും അടുത്തിടപെഴകുമ്പോഴും ഹസ്തദാനം ചെയ്യുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നു ഈ വൈറസിനെതിരെ ഫല പ്രദമായ ചികിത്സയില്ല, ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതാണ് നടുക്കുന്ന യാഥാർത്ഥ്യം. ലക്ഷണങ്ങൾക്കനുസൃതമായ മരുന്നു കൾ നൽകുകയും ചിട്ടയായ വിശ്രമം സ്വീകരിക്കുകയുമാണ് അഭികാമ്യം. മലേറിയക്കെതിരായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോ ക്വിൻ എന്ന മരുന്നാണ് ഇപ്പോൾ നിലവിൽ കൊറോണക്കെതിരായി ഉപയോഗിച്ചു വരുന്നത്. കൊറോണയെന്ന ഭീകരൻ ഇന്ത്യയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് നമ്മുടെ കൊച്ചു കേരളത്തിലാണ്. അതും നമ്മുടെ ആലപ്പുഴയിൽ. എന്നാൽ നമ്മുടെ സർക്കാരിന്റെ കാര്യക്ഷമമായ , ചിട്ടയായ പ്രവർത്തനം കൊണ്ട് അതിനെ പിടിച്ചു നിർത്താൻ സാധിച്ചു. തുടർന്ന് ലോകത്താകമാനം കൊറോണ വിത്തുവിതച്ചപ്പോൾ വിദേശത്തുനിന്നെത്തിയവരിലൂടെ നമ്മുടെ കേരളത്തിൽ കോവിഡ് - 19 പിടിമുറുക്കാൻ തുടങ്ങി. നമ്മുടെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ ഉൾപ്പടെ മുഴുവൻ ആരോഗ്യ പ്രവർത്തകരും സന്നദ്ധ സംഘടനകളും കൈമെയ് മറന്ന് ഈ പോരാട്ട ഭൂമിയിൽ ഉണ്ട് എന്നതുകൊണ്ട് തന്നെ മറ്റേതൊരു സംസ്ഥാനത്തെക്കാളും മറ്റേതൊരു രാജ്യത്തെക്കാളും നാം അതിജീവനത്തിന്റെ പാതയിൽ ഏറെ മുൻപിലെത്തിയിരിക്കുന്നു. വികസിത രാജ്യങ്ങൾക്കു പോലും ഇന്ന് ആരോഗ്യ രംഗത്ത് കേരളം മാതൃകയായിരിക്കുന്നു. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകൾ എന്നിവർക്കു പുറമേ പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ വിവിധ മേഖലകളിലുള്ളവർ എല്ലാം തന്നെ സ്തുത്യർഹമായ സേവനമാണ് നൽകുന്നത്. ആരോഗ്യ മേഖലയിലാണെങ്കിൽ നിശബ്ദമായി പ്രവർത്തിക്കുന്ന 4500 -ഓളം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും 5600 ഓളം ജൂനിയർ പബ്ലിക് നഴ്സുമാരും അവരുടെ സൂപ്പർവൈസർമാരും അടങ്ങുന്ന ആർമി, കോവിസ് മഹാമാരിയെ തടുത്തു നിർത്താൻ വഹിക്കുന്ന പങ്ക് വലുതാണ്. ഇത്രവേഗം പകരുന്ന ഈ രോഗമുത്തേക്ക്, സ്വന്തം കുടുംബത്തെയും കുത്തുങ്ങളെയും മറന്ന്, സ്വന്തം സുരക്ഷ പോലും നോക്കാനെ ഇറങ്ങുന്ന ഈ ആർമിക്കാണ് നമ്മുടെ ബിഗ് സല്യൂട്ട്.. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിസ് റികവറി റേറും ഏറ്റവും കുറവ് മരണനിരകം കേരളത്തിലാണെന്നുള്ളത് നമ്മുടെ ആരോഗ്യ മേഖലയ്യടെ മികവാണ്. വികസിത രാജ്യങ്ങൾ കൊറോണ ബാധിച്ച മുതിർന്ന പൗരന്മാരെ ചികിത്സ പോലും നിഷേധിച്ച് മാറ്റിയിട്ടുമ്പോൾ , ലോകത്തെ കാറോണ ബാധിച്ചഏറ്റവും പ്രായം കൂടിയ ,95 വയസ്സുള്ള ദമ്പതിമാരെ രക്ഷിച്ചെടുത്ത അനുഭവം നമുക്ക് അഭിമാനിക്കത്തക്കതാണ്. മരണ നിരക്ക് ലോകശരാശരി 5.75% വും ഇന്ത്യയിൽ 2.83 ശതമാനവും ആണെങ്കിൽ കേരളത്തിൽ അത് 0.58 % മാത്രമാണെന്നതാണ് സത്യം. അതുപോലെ ഇന്ത്യയിലാദ്യമായി കോവിസ് ടെസ്റ്റിംഗ് Kiosk കൾ (WISK) സ്ഥാപിച്ചത് കേരളത്തിലാണ്. മാത്രമല്ല ജില്ലയിൽ രണ്ട് കോവിഡ്ആശുപത്രികൾ വീതം ഉള്ള ഏക സംസ്ഥാനം കേരളമാണ്. പകർച്ച വ്യാധിനിയന്ത്രണങ്ങൾക്ക് ഇന്ത്യയിൽ ആദ്യമായി നിയമ നിർമ്മാണം നടത്തിയത്. കേരളത്തിലാണ്. കോൺടാക്റ്റ് ടേസിംഗ് അടക്കമുള്ള 18 ഈ മാനദണ്ഡങ്ങൾ ആരോഗ്യവകുപ്പ് തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളമാണ്. കോവിഡ് കാലത്ത് ഇന്ത്യയിലാദ്യമായി ടെലി മെഡിസിൻസർവ്വീസ് ആരംഭിച്ചത് കേരളസർകാർ ആണ്. ഇന്ത്യയിൽ ആദ്യമായി സാമ്പത്തിക പാക്കേജ് ,ആദ്യമായി APL BPL വ്യത്യാസം ഇല്ലാതെ ഒരു മാസത്തെ ഭക്ഷ്യ ധാന്യം സൗജന്യമായി നൽകാൻ തീരുമാനിച്ചത് കേരളത്തിലാണ്. തികച്ചും ശാസ്ത്രീയമായ Break the Chain ക്യാമ്പയിൻ തുടങ്ങിയത് കേരളത്തിലെ ആരോഗ്യ വകുപ്പ് ആണ്. ജനത കർഫ്യൂ വിൽ തുടങ്ങി ലോക് ഡൗണിൽ എത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ സമൂഹ വ്യാപനം ഉൾപടെ ഉള്ള ഭീഷണികളെ അതിജീവിക്കാൻ സർക്കാരിനും പോലീസിനും ആരോഗ്യ വകുപ്പിനും വേണ്ട സഹകരണം നൽകുക എന്നത് പൗരന്മാർ എന്ന നിലയിൽ നമ്മൾ ഓരോരുത്തരുടേയും കടമയാണ്. നിപ്പയെയും പ്രളയത്തെയും അതിജീവിച്ചത് പോലെ കൊറോണ എന്ന ഈ ആളെകൊല്ലി വിപത്തിനെയും നമുക്ക് തുടച്ച് മാറ്റം .നാം അതിജീവിക്കുക തന്നെ ചെയ്യും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം