എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി/അക്ഷരവൃക്ഷം/ഒരു കൊറോണ ദിനം
ഒരു കൊറോണ ദിനം
രാവിലെ എഴുന്നേറ്റു പതിവുപരിപാടികൾ ചെയ്തു തീർത്തു. ടി വി യുടെ മുമ്പിലാണ്. കൊറോണ കാരണം ടി വിയിൽ ഷോ കൾ പലതും നിർത്തി വച്ചിരിക്കുവാണ്. എന്നാലും എത്ര നേരം ടിവിയുടെ മുമ്പിൽ ഇരിക്കും. അധികം ചൂടായാൽ ടി വി പൊട്ടിത്തെറിക്കുമെന്നാണ് പറയുന്നത്. ഞാൻ അടുത്ത തച്ചു പണിയിലേക്കു കടന്നു. കുറച്ചു പത്രം എടുത്തു ചുരുട്ടി വച്ചു. എന്തിനാണ് അത് ചെയ്യുന്നതെന്ന് യാതൊരു രൂപവുമില്ല. ചെയ്തു തുടങ്ങിയപ്പോൾ നല്ല രസം തോന്നി. അങ്ങനെ പന്ത്രണ്ടെണ്ണം ചുരുട്ടിയുണ്ടാക്കി. വീട്ടിൽ എല്ലാവരും ഓരോരോ ജോലികളിലാണ്. പതുക്കെ ചേച്ചിയുടെ മുറിയിൽ പോയി പെയിന്റും പശയുമെടുത്തു ചുരുട്ടിയ പേപ്പറിൽ ൽ തേച്ചു പിടിപ്പിച്ചു. എന്നിട്ട് മൂന്ന് വീതം നാലു വശങ്ങളിലായി ഒട്ടിച്ചു വച്ചു. അതിനിടയിൽ അമ്മയെ സഹായിക്കാൻ പോയി. ഇടക്ക് വന്നു ഒട്ടിയോ എന്നറിയാൻ തൊട്ടു നോക്കി. മൂന്ന് പേപ്പറുകൾ ഒട്ടുന്നില്ലായിരുന്നു. ഏറെ സമയമെടുത്ത് എല്ലാം ഒട്ടിച്ചു ചേർത്തു നാലു മൂലകളും ചേർത്തു ഒരു ഫ്രെയിം ആക്കി മാറ്റി. നല്ല ചുമന്ന ക ളറിൽ അതു കണ്ടാൽ പത്രം വച്ചാണ് ഉണ്ടാക്കിയതെന്ന് ആരും പറയില്ല. ഞാനതു എല്ലാവരെയും കാണിച്ചു. എല്ലാർക്കും ഇഷ്ടമായി. അങ്ങനെ ഇന്നത്തെ ദിവസവും കടന്നു പോയി. ലോക്ക് ഡൌൺ തീരുന്നതു വരെ ഇങ്ങനെ ഓരോന്ന് ചെയ്തു നോക്കണം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |