എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/രാമുവിന്റെ സൈക്കിൾ യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
രാമുവിന്റെ സൈക്കിൾ യാത്ര

വാഹനങ്ങൾ ചീറിപ്പായുന്ന ശബ്ദം കേട്ടാണ് രാമു ഉറക്കമുണർന്നത് .ഹോ , എന്തൊരു ശബ്ദം .ചെവി പൊട്ടിപോകുന്നു .ഓഫീസിൽ പോകാൻ സമയമായി .രാമു സൈക്കിളിൽ യാത്ര തുടങ്ങി .റോഡിൽ വല്ലാത്ത തിരക്ക് .മുൻപേ പോകുന്ന വാഹനത്തിന്റെ പുക ശ്വാസംമുട്ടിക്കുന്നു .ദൂരെ ഫാക്റ്ററിയിൽ നിന്നും ഉയരുന്ന പുകയും അന്തരീക്ഷത്തിൽത്തന്നെ .വല്ലാത്ത ഗന്ധം .റോഡരികിൽ മാലിന്യക്കൂമ്പാരം .അതിൽ കൊത്തിവലിക്കുന്ന കാക്കകൾ .റോഡിന്റെ വലതുവശത്തുള്ള പുഴയിലെ വെള്ളവും കറുത്ത നിറം. അതിൽ നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങൾ .രാമുവിന് വിഷമം തോന്നി. ഓഫീസിൽ എത്തിയിട്ടും രാമുവിന് ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല .ആരാണ് ഇതിന്റെ ഉത്തരവാദികൾ ...? മറ്റാരുമല്ല, നമ്മൾതന്നെയാണ് .എന്റെ പരിസരം വൃത്തികേടാക്കില്ലായെന്ന് ഓരോരുത്തരും ചിന്തിച്ചാൽ നമ്മുടെ ഭൂമി എത്ര സുന്ദരമായേനെ...

കാശിനാഥ്‌
3 A എസ് .കെ. വി. എൽ . പി. എസ് . പരപ്പാറമുകൾ .
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ