എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/ശുചിത്വം 1

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ൻ നമ്മുടെ പുരാതന സംസകാരത്തിന്റെ തെളിവുകൾ വ്യെക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചരിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം പോലെ തന്നെ വ്യെക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വവസ്തയുമായി അഭേദ്യമായി ബന്ധപെട്ടുകിടക്കുന്നു. ആരോഗ്യ-വിദ്യാഭാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ൻ അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ൻ കൺ‌തുറന്നു നോക്കുന്ന ആർക്കും മനസിലാക്കാവുന്നതാണ്. എന്തുകൊണ്ട് എങ്ങനെ സംഭവിക്കുന്നു? വ്യെക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസരശുചിത്വതിലും പോതുശുചിത്വതിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പ്പിക്കാത്തത്? നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിരത്ത് വക്കിൽ ഇടുന്ന , സ്വന്തം വീട്ടിലെ മാലിന്യം അയൽകാരന്റെ പറമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കുജലം രഹസ്യമായി ഓടയിലെക്ക് ഒഴുക്കുന്ന മലയാളി തന്റെ കപട സാംസ്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഈ അവസ്ഥ തുടർന്നാൽ ‘മാലിന്യ കേരളം’ എന്ന ബഹുമതിക്ക് നാം അർഹാരാകുകയില്ലേ? ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റൂ. ആവർത്തിച്ചു വരുന്ന പകർച്ചവ്യാദികൾ നമ്മുടെ ശുചിത്തമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഭലമാണെന്ൻ നാം തിരിച്ചറിയുന്നില്ല. മാളിന്യകൂമ്പരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതു സ്ഥലങ്ങളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങൾ എന്ത് ചെയ്യണമെന്ൻ അറിയാതെ അധികൃതർ നട്ടം തിരിയുന്നു. മാലിന്യത്തിന്റെ പേരിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷങ്ങൾ ഉടലെടുക്കുന്നു. കോടതി ഇടപെടുന്നിടത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നു. എന്നിട്ടും പ്രശ്നം പ്രശ്നമായിത്തന്നെ തുടരുന്നു. ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു. ശുചിത്വം എന്നാൽ വ്യെക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന  അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യെക്തി ശുചിത്വത്തതോടൊപ്പം മനുഷ്യമല-മൂത്ര വിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യെക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പോതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേര്തിരിച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്നതാണ് ശുചിത്വം.

  • ശുചിത്വമില്ലായ്മ എവിടെയെല്ലാം?
എവിടെയെല്ലാം നാം ശ്രേദ്ധിച്ചു നോക്കുന്നുവോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നതാണ്. വീടുകൾ, സ്കൂളുകൾ, ഹോട്ടലുകൾ, കച്ചവടസ്ഥാപനങ്ങൾ, ലോഡ്ജുകൾ ഹോസ്റ്റലുകൾ,  ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യവസായ ശാലകൾ, ബസ്സ്‌ സ്റ്റാന്റുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്സ്റ്റെഷനുകൾ, റോഡുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങി മനുഷൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുച്ചിത്വമില്ലായ്മയുമുണ്ട്. നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്നു നടിക്കാൻ നമ്മെ പ്രേരിപ്പിക്കുനന്നു. അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട പ്രശ്നമായി നമുക്ക് തോന്നുന്നില്ല. പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കിൽ അല്ലെ പരിഹാരത്തിന് ശ്രേമിക്കുകയുള്ളൂ. ഇത് ഇങ്ങനെയൊക്കെഉണ്ടാവും എന്ന നിസ്സംഗതാമാനോഭാവം അപകടകരമാണ്.
  • ശുചിത്വമില്ലായ്മ എന്തുകൊണ്ട്?
• വ്യെക്തി ശുചിത്വമുണ്ടായാൽ ശുചിത്വമായി എന്നാ തെറ്റിദ്ധാരണ. • ശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം തിരിച്ചരിയായ്ക • സ്വാർത്ഥചിന്ത –ഞാനും എൻറെ വീടും വൃത്തിയായാൽ മതിയെന്ന ധാരണ. •പരിസര ശുചിത്വമോ, പൊതുശുചിത്വമോ സാമൂഹ്യശുചിത്വമോ താൻ പരിഗണിക്കേണ്ടതല്ല, അല്ലെങ്കിൽ അത് തൻറെ പ്രശ്നമല്ല എന്നാ മനോഭാവം. •പരിസര ശുചിത്വക്കുറവ് തന്നെ എങ്ങനെ ബാധിക്കുന്നു എന്ൻ ചിന്തിക്കാനുള്ള കഴിവില്ലായ്മ (റോഡിൽ കെട്ടി നില്ല്ക്കുന്ന മലിനജലം തൻറെ കിണറിലും എത്തി തൻറെ കിണർ ജലവും മലിനമാകുമെന്നും, അതുപോലെ തൻറെ പുരയിടത്തിനു പുറത്തുള്ള മലിനജലത്തിലും കൊതുക് വളരുമെന്നും അത് തനിക്കും അപകടകരമാകുമെന്നും ചിന്തിക്കാനുള്ള കഴിവ് നഷ്ടപെട്ടവരാണ് നാം.) • മാറിയ ജീവിത സാഹചര്യങ്ങളും പ്രകൃതി സൌഹൃദ വസ്തുക്കളോട് വിട പറയുന്നതും താനുണ്ടാക്കുന്ന മാലിന്യം ഇല്ലായ്മ ചെയ്യേണ്ടവർ മറ്റാരോ ആണെന്ന തെറ്റിദ്ധാരണ • നഷ്ടപ്പെട്ട പ്രതികരണശേഷി  (ശുചിത്വമില്ലായ്മ കണ്ടാലും കണ്ടില്ലെന്ൻ നടിച്ച് കടന്ന് പോകുന്നു ) • മാലിന്യ സംസ്കരണ- പരിപാലന സംവിധാനങ്ങളുടെ അപര്യാപ്തത, കാര്യപ്രാപ്തിയില്ലായ്മസാമൂഹ്യബോധമില്ലായ്മ (ധാർമിക മൂല്യബോധത്തിൽ വന്ന മാറ്റം) ശുചിത്വവും സാമൂഹ്യബോധവും പൌരബോധവും സാമൂഹ്യബോധവും ഉള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാദ്യമാവുകയുള്ളു. ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം താനേ കൈവരും. ഞാനുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എൻറെ ഉത്തരവാദിത്വമാണെന്ൻ ഓരോരുത്തരും കരുതിയാൽ പൊതു ശുചിത്വം സ്വയം ഉണ്ടാകും. ഞാൻ ചെല്ലുന്നിടമെല്ലാം ശുചിത്വമുല്ലതായിരിക്കനമെന്ന ചിന്ത ഉണ്ടെങ്കിൽ  ശുചിത്വമില്ലായ്മക്കെതിരെ പ്രവർത്തിക്കും, പ്രതികരിക്കും. സാമൂഹ്യബോധമുള്ള ഒരു വ്യെക്തി തൻറെ ശുചിത്വത്തിനു വേണ്ടി മറ്റൊരാളുടെ ശുചിത്വാവകാശം നിഷേധിക്കുകയില്ല. (അയൽക്കാരന്റെ പറമ്പിലേക്ക് മാലിന്യം വലിചെറിയുന്നവർ അയൽക്കാരുടെ ശുചിത്വത്തിനുള്ള അവകാശത്തിന്മേൽ കയ്യേറ്റം നടത്തുകയാണ്.) ശുചിത്വമുള്ള ചുറ്റുപാട് അവകാശം ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും മൗലികാവകാശമാണ്. ജീവിക്കാൻ ഉള്ള അവകാശമെന്നാൽ ശുചിത്വമുള്ള അന്തരീക്ഷത്തിലും ശുചിത്വമുള്ള ചുറ്റുപാടിലും ജീവിക്കാനുള്ള അവകാശം എന്നാണർത്ഥം. ശുചിത്വലുള്ള ചുറ്റുപാടിലും അന്തരീക്ഷത്തിലും ജീവിക്കുന്നത് അന്തസ്സാണ്, അഭിമാനമാണ്. അതായത് ശുചിത്വം അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രശ്നമാണ്. ശുചിത്തമില്ലാത്ത ചുറ്റുപാടിൽ ജീവിക്കുമ്പോൾ അന്തസ്സും അഭിമാനവും ഇല്ലാത്തവരായി മാറുന്നു. ജീവിതഗുനനിലവാരതിൻറെ സൂചന കൂടിയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിതഗുനനിലവാരവും ഉയർത്തപ്പെടും. ശുചിത്വമില്ലായ്മയും സാമൂഹ്യപ്രശ്നങ്ങളും • പകർച്ചവ്യാധികൾ ആവർത്തിക്കപ്പെടുന്നു, വ്യാപകമാകുന്നു. • ജനവാസ കേന്ദ്രങ്ങളെ ജനവാസയോഗ്യമാല്ലാതക്കുന്നു, പണമുള്ളവർ അത്തരം പ്രദേശങ്ങൾ ഉപേക്ഷിച്ചു പോകുന്നു. അതില്ലാത്തവൻ അന്തസ്സും അഭിമാനവും നഷ്ടപ്പെട്ട് അവിടെ ദുരിതപൂർണമായ ജീവിതം നയിക്കുന്നു. • ശുചിത്വമില്ലായ്മ വായു-ജല മലിനീകരണത്തിന് ഇടയാക്കുന്നു. അതു മൂലം അവിടെ രോഗങ്ങൾ വ്യാപകമാകുന്നു അതൊരു സാമൂഹ്യപ്രേശ്നമായി രൂപാന്തരപ്പെടുന്നു. • ശുചിത്വമില്ലായ്മ ആവാസവ്യവസ്ഥയെ തകർക്കുന്നു. തന്മൂലം അവിടുത്തെ സസ്യ-ജീവജാലങ്ങളുടെ നിലനിൽപ്പ്‌ അപകടത്തിലാകുന്നു. ° ശുചിത്വമില്ലായ്മ മണ്ണിനെ ഊഷരമാക്കുന്നു. ജലത്തെ ഉപയോഗശൂന്യമാക്കുന്നു. ആത്മൂലം കൃഷിയും സമ്പത്ത്വ്യവസ്ഥയും തകരുന്നു. • ജനങ്ങൾക്കിടയിൽ സ്പർധയും അസ്വസ്ഥതകളും വർദ്ധിക്കുന്നു. ശുചിത്വമില്ലായ്മയും ആരോഗ്യപ്രശ്നങ്ങളും • രോഗങ്ങൾ വ്യാപകമാകുന്നു. രോഗികളുടെ സമൂഹം സാമൂഹ്യബാധ്യത ആയി മാറുന്നു. • ജലജന്യ രോഗങ്ങൾ ആവർത്തിക്കപ്പെടുന്നു. • കൊതുക്, എലി, കീടങ്ങൾ എന്നിവ പെരുകുന്നു. അവ പരത്തുന്ന രോഗങ്ങളും പെരുകുന്നു. • മലിനജലവും മലിനമായ വായുവും ജീവിതം ദുസ്സഹഹമാക്കുന്നു • വൈകല്യമുള്ള കുഞ്ഞുങ്ങൾ ജനിക്കാനിടയാകുന്നു.
  • ശുചിത്വം സാധ്യമാണോ? എങ്ങനെ?
വ്യക്തിശുചിത്വബോധാമുള്ളതുകൊണ്ടാണല്ലോ നാം പല്ല് തേച്ച് കുളിച്ച് വൃത്തിയായി നടക്കുന്നത്; ഭക്ഷണത്തിനു മുൻപും ശേഷവും കൈകഴുകുന്നത്; അത് പോലെ വ്യെക്തിഗതമായി ആവശ്യമുള്ള എല്ലാ ശുചിത്വകർമങ്ങളും ചെയ്യുന്നത്. വ്യെക്തിശുചിത്വം സാദ്യമാണെങ്കിൽ സാമൂഹ്യശുചിത്വവും സാദ്യമല്ലേ. അതിനു സാമൂഹ്യശുചിത്വബോധം വ്യക്തികൽക്കുണ്ടാകണം.അതുണ്ടായാൽ ഒരു വ്യെക്തിയും വ്യക്തിശുചിത്വത്തിനോ ഗാർഹിക ശുചിത്വത്തിനോ വേണ്ടി പരിസരം മലിനമാക്കില്ല.അവരവരുണ്ടാകുകുന്ന മാലിന്യം അവരവർ തന്നെ സംസ്കരിക്കുകയും അതിനുള്ള മാർഗങ്ങൾ കണ്ടെത്തുകയും പോതുസ്തലങ്ങളിലെയും സ്ഥാപനങ്ങളിലെയും ശുചിത്വമില്ലായ്മക്കെതിരെ പ്രതികരിക്കും പ്രവർത്തിക്കും.അങ്ങനെ വന്നാൽ ഒരു സ്ഥാപനവും ഒരു ഓഫീസും ഒരു വ്യവസായശാലയും ശുചിത്വമില്ലാതെ പ്രവർത്തിക്കുകയില്ല. മാലിന്യങ്ങൾ പോതുസ്ഥലങ്ങളിലേക്കും ജാലാശയങ്ങളിലേക്കും തള്ളുകയില്ല.
നന്ദന സജീവ്
8 B എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം