എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

"രോഗപ്രതിരോധം "എന്തുകൊണ്ടും ഈ സമയത്തു തിരഞ്ഞെടുക്കാൻ പറ്റിയ ഒരു വിഷയം. ഇന്ന് ലോകം മുഴുവനും വീടുകളിലാണ്. ആർക്കും തിരക്കില്ല എങ്ങും ആൾക്കൂട്ടവും ബഹളവും ഇല്ല. എവിടെയും നിശബ്ദത മാത്രം."നിപ്പ "ക്ക് ശേഷം കേരളത്തെ അല്ല ലോകത്തെ പിടിച്ചുകുലുക്കുന്ന മഹാമാരി. ചൈനയിലെ വുഹാനിൽ നിന്നും പുറപ്പെട്ടു ലോകം മുഴുവനും സഞ്ചരിക്കുന്ന "കൊറോണ "എന്ന റാണി. മലയാളികൾക്ക് പ്രളയശേഷം ഉണ്ടായ ഏറ്റവും വലിയ വിപത്ത്‌. ഈശ്വരൻ തന്ന ഈ ഭൂമിക്കു പോലും വിലയിടുന്ന മനുഷ്യന് ഈശ്വരൻ തന്ന തിരിച്ചടി. ഈശ്വരൻ എന്നാൽ മനുഷ്യന്റെ മനസ്സാണ്. അത് അഹങ്കാരം കൊണ്ട് നിറഞ്ഞിരുന്നു. മനുഷ്യന് മനുഷ്യനെ തന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല. സ്വന്തം സ്വാർത്ഥതക്ക് വേണ്ടി ഏതറ്റം വരെ പോകാനും മടിയില്ല. നമ്മുടെ മുത്തച്ഛന്മാരെല്ലാം ഇതേ ഭൂമിയിലല്ലേ താമസിച്ചത്‌. എന്തു കൊണ്ടാണ് അന്ന് സാർസ്, മെൻസ്, കൊറോണ തുടങ്ങിയ വൈറസുകൾ ഉണ്ടാവാതിരുന്നത്. കാരണം മനുഷ്യന്റെ ജീവിതം തളിർക്കുകയും പൂക്കുകയും അവസാനിക്കുകയും ചെയ്യുന്നത് മണ്ണിലാണ്. മണ്ണും മനുഷ്യനുമായുള്ള ബന്ധം പുതുതലമുറക്ക് അറിയില്ല എന്നതാണ് വാസ്തവം. പാടത്തു പോയി മണ്ണിൽ പണിചെയ്യുന്നവരും മഴയും വെയിലും കൊള്ളുകയും ചെയ്യുന്നവരുടെ ശരീരത്തിന് ഒരു പ്രയാസവും അസുഖവും ഉണ്ടാവാറില്ല. സ്വന്തമായി കൃഷിചെയ്യുന്ന പച്ചക്കറികളാണ് ഭക്ഷിക്കുന്നത്. പ്രകൃതിയോട് പൊരുത്തപ്പെട്ടു കഴിയുന്നവരാണ് അവർ. നമ്മളോ? രണ്ടു കിലോമീറ്റർ ദൂരമുള്ള സ്കൂളിൽ എത്താൻ ബസ് വേണം. ശരീരത്തിൽ മണ്ണ് പുരണ്ടാൽ ചൊറിച്ചിൽ, നെല്ല് തൊട്ടാൽ അലർജി, വെയിൽ കൊണ്ടാൽ തളർച്ച. ഇതിനർത്ഥം നമ്മുക്കും അവർക്കും ജീവിതരീതിയിൽ കാര്യമായ മാറ്റം ഉണ്ട്. മണ്ണിലിറങ്ങി കൃഷി ചെയ്ത് ഒന്ന് നന്നായി വിയർത്താൽ മതി എല്ലാ അസുഖവും മാറും. പണ്ട് വീടുകളിൽ ആരെങ്കിലും വരുമ്പോഴും പോവുമ്പോഴും കൈയും കാലും കഴുകുന്ന പതിവുണ്ടായിരുന്നു. ഇന്ന് അതില്ല. ആലിംഗനവും, ഹസ്തദാനവും ഒരു ഫാഷൻ ആയി മാറിയിരിക്കുന്നു. ഇങ്ങനെ എത്രയെത്ര പാശ്ചാത്യ പരിഷ്‌കാരങ്ങൾ. നമസ്തേ ഗുഡ്, മോർണിംഗ് ആയിരിക്കുന്നു. ഇങ്ങനെ പാശ്ചാത്യ സംസ്കാരങ്ങളിലേക്കുള്ള ഭാരതീയരുടെ കടന്നുകയറ്റം ആണ് രോഗത്തെ വിളിച്ചുവരുത്തുന്നത്. വെയിലുകൊള്ളാനോ വ്യായാമം ചെയ്യാനോ വയ്യ. എന്തിന് വീട്ടുകാരോടൊന്നു സംസാരിക്കാൻ പോലും സമയമില്ല. പ്ലാസ്റ്റിക്കിൽ കൂടെയാണ് കൊറോണ കൂടുതലായി പകരുന്നത്. ചൂടേറ്റാൽ അതിന്റെ പടരാനുള്ള ശേഷി കുറയും . ഇന്ന് ലോകം മുഴുവനും പ്ലാസ്റ്റിക് കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ഇത് രോഗവ്യാപനത്തിനു കാരണമാകുന്നു. രാവിലത്തെ വെയിലേറ്റാൽ അത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിക്കുന്നു. "കൊറോണ "എന്ന വൈറസിന് ഇതുവരെ മരുന്നൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ ഏറ്റവും ശക്‌തവും സുരക്ഷിതവുമായ മരുന്ന് നമ്മുടെ കൈകളിലുണ്ട് അത് പ്രതിരോധമാണ്. വീട്ടിലിരിക്കുക, വീട്ടുകാരുമായി സമയം ചിലവിടുക, മണ്ണിൽ കൃഷി ചെയ്യുക, സ്വന്തമായി കൃഷി ചെയ്യുന്ന പച്ചക്കറികൾകഴിക്കുക, എപ്പോഴും കൈകൾ കഴുകുക. വ്യക്‌തിശുചിത്വവും സമൂഹശുചിത്വവും പ്രധാനമാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കുക. "ഗുഡ്മോർണിംഗ് "മാറ്റി "നമസ്തേ "പറയുക. ഇന്ന് ലോകം മുഴുവനും ഇന്ത്യയുടെ ഈ പാരമ്പര്യം സ്വീകരിച്ചിരിക്കുന്നു. രോഗപ്രതിരോധത്തിനായ് നമ്മുക്കൊന്നിച്ചു ഭാരതീയ സംസ്ക്കാരത്തിലേക്ക് തിരിച്ചുപോവാം. ഇതിനായി ജീവൻ പണയം വെച്ച് നമ്മുടെ ഒപ്പം നിൽക്കുന്നആരോഗ്യപ്രവർത്തകരേ ഒന്ന് ഓർക്കാം. ലോകം തന്റെ കാൽകീഴിലാണെന്നു ധരിച്ച മനുഷ്യരെ മൈക്രോസ്കോപ്പി കൊണ്ട് പോലും കാണാൻ കഴിയാത്ത ചെറിയ ഒരു വൈറസ് മുട്ടുകുതിച്ചുവെങ്കിൽ. മനുഷ്യ നീയാണ് ഏറ്റവും ചെറുത്. മറ്റുള്ളവരുടെ മുന്നിൽ ചെറുതാകാനോ തോറ്റുകൊടുക്കാനോ പറ്റാത്ത മനുഷ്യർ "കൊറോണ "എന്ന വൈറസിന് മുന്നിൽ കീഴടങ്ങിയിരുന്നു. മനുഷ്യർ പരസ്പരം സ്നേഹിച്ച ആ പഴയ തലമുറയിലേക്കു നമുക്ക് പോവാം. അതിലും വലിയ എന്ത് പ്രതിരോധമാണുള്ളത്‌. ലോകത്തിലെ വൻകിട രാജ്യങ്ങളായ അമേരിക്കയും,ചൈനയും, ഇറ്റലിയും എല്ലാം മൂക്കുംകുത്തി വീണപ്പോഴും അവിടെയൊക്കെ ആയിരവും പതിനായിരവും ലക്ഷവും കടന്നു ശവങ്ങൾ കുന്നുകൂടുമ്പോഴും പാശ്ചാത്യ സംസ്കാരമുള്ള എല്ലാ രാജ്യങ്ങളെയും വൈറസിന് തോൽപ്പി ക്കാൻ കഴിഞ്ഞു. എന്നിട്ടും ഇന്ത്യയിൽ അത് വർദ്ധിക്കാതിരിക്കാൻ കാരണം ഒരു ശതമാനം ജനങ്ങളെങ്കിലും നമ്മുടെ നാട്ടിൽ ഇപ്പോഴും ഭാരതീയ സംസ്കാരം പിന്തുടരുന്നത് കൊണ്ടാണ്. 2018-ൽ പ്രളയത്തെ അതിജീവിച്ച നമ്മൾ ഇതിനെയും അതിജീവിക്കും. അന്ന് ഇതേ തൂലികയാൽ മനുഷ്യന്റെ അഹങ്കാരത്തെ വിമർശിച്ച വ്യക്തി എന്ന നിലയിൽ ഇനിയും അതിന് ഇടയുണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മനുഷ്യൻ പരസ്പരം ഒന്നായി ചേർന്ന് ഈ വിപത്തിനെ അതിജീവിക്കാം !ഇനിയും ആരും മരിക്കാതിരിക്കാനായ് നമ്മുക്ക് ഒരുമിച്ചു പ്രവർത്തിക്കാം. നമ്മുടെ കൈയ്യിലുള്ള ഏറ്റവും വലിയ ആയുധം കൊണ്ട് "ശുചിത്വം ".

അനന്യ പി ശാന്ത്‌
9 B എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം