എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി 1

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി..................

ജീവന്റെ നിലനിൽപ്പുതന്നെ പരിസ്ഥിതിയെ ആശ്രയിച്ചാണ്. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് അനിവാര്യമായ ഒരു ഘടകമാണ്. മലിനീകരണമാണ് പരിസ്ഥിതിക്ക് ഭീഷണിയായ പ്രധാനഘടകം. പരിസ്ഥിതിയിൽ ഉൾപ്പെടുന്ന പ്രധാന മേഖലകളാണ് വായു, ജലം, ശബ്ദം,പരിസരം, മുതലായവ. ഇവയെ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്. ഇവയിലെ ഓരോരോ മേഖലകൾ എടുത്തുനോക്കിയാൽ, വാഹനങ്ങളിൽ നിന്നും വരുന്ന പുക, ഫാക്ടറികളിൽ നിന്നും വരുന്ന പുക, വെടിക്കെട്ട്, ഇവയൊക്കെ വായുമലിനീകരണത്തിന് പ്രധാന കാരണങ്ങളാണ്. ഇനിയും ജലത്തിന്റെ കാര്യം നോക്കാം. ശുദ്ധജലത്തിന്റെ ലഭ്യത ഇപ്പോൾ വളരെ കുറവാണ്. പലസ്ഥലങ്ങളിലും കൃത്രിമമായി ശുദ്ധീകരിച്ച ജലമാണ് കുടിക്കാൻ ഉപയോഗിക്കുന്നത്. ഫാക്ടറികളിൽ നിന്നും ഓടകളിൽ നിന്നുമൊക്കെ തള്ളുന്ന അഴുക്കുജലം നമ്മുടെ ജലാശയങ്ങളിൽ എത്തി ജലാശയങ്ങളിലെ ജലം മലിനമാക്കപ്പെടുന്നു. അനാവശ്യമായി വലിയ ശബ്ദങ്ങൾ മലിനീകരണത്തിന് കാരണമാകുന്നു. അടുത്തത് പരിസരമാണ്, മേല്പറഞ്ഞ മൂന്നുകാര്യങ്ങൾ മെച്ചപ്പെട്ടങ്കിൽ മാത്രമേ പരിസരശുചീകരണം സാധ്യമാവുകയുള്ളു. പരിസരം ശുചിയായങ്കിൽ മാത്രമേ ആരോഗ്യകരമായ ജീവിതം നയിക്കുവാൻ കഴിയുകയുള്ളു. "പരിസ്ഥിതിയെ സംരക്ഷിക്കൂ ജീവനെ രക്ഷിക്കൂ" എന്ന സന്ദേശത്തോടുകൂടി ഞാൻ ഈ ചെറുലേഖനം പൂർത്തിയാക്കുന്നു.

അഭിജിത്ത് എൻ നമ്പൂതിരി
9 A എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം