എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

  അറിവിന്റെ സാമൂഹ്യവത്കരണം ആണ് മനുഷ്യനെ മനുഷ്യനാക്കി തീർക്കുന്നത്. സമൂഹത്തെ മുഴുവൻ അറിയാൻ, സമൂഹത്തിന്റെ പ്രശ്നങ്ങളറിയാൻ, ആ പ്രശ്നങ്ങളെ അപഗ്രഥിച്ച് കുട്ടികളുടെതായ ചെറിയ സംഭാവന നൽകുന്നതിനായി വാഴക്കുളം സെൻ്റ് ലിറ്റിൽ തെരേസാസ് സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. സാമൂഹ്യശാസ്ത്രത്തോട് താല്പര്യമുള്ള കുട്ടികളെ ഇതിലെ അംഗങ്ങളാക്കി ഓരോ അധ്യയന വർഷവും ജൂൺ മാസത്തോടെ ക്ലബ്ബിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ച് പ്രവർത്തനങ്ങൾ തുടങ്ങുന്നു. ശാസ്ത്രമേളകൾ, ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ഫീൽഡ് ട്രിപ്പുകൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, സംവാദങ്ങൾ, ഡിബേറ്റുകൾ എന്നിവയിലെല്ലാം കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സാമൂഹ്യശാസ്ത്രമേളയിൽ ഉന്നതസ്ഥാനം എന്നും ഈ സ്കൂൾ നേടിയെടുത്തു കൊണ്ടിരിക്കുന്നു.

ലോക ജനസംഖ്യാദിനം, ,  ഹിരോഷിമ നാഗസാക്കി ദിനം- ക്വിറ്റിന്ത്യാ ദിനം,  സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം,  ലോക ഓസോൺ ദിനം,  ലോക വൃദ്ധ ദിനം,  ഗാന്ധിജയന്തി,   കേരളപ്പിറവി ദിനം, ശിശുദിനം, മണ്ണ് ദിനം,  റിപ്പബ്ലിക് ദിനം,  തണ്ണീർത്തട സംരക്ഷണ ദിനം,  വന ദിനം, ജല ദിനം-- ഈ ദിനങ്ങളിലെല്ലാം കുട്ടികൾ സാമൂഹ്യശാസ്ത്ര അധ്യാപകരായ സിസ്റ്റർ ബെൽസി സ്കറിയ, സുനിത ജേക്കബ് ,ബിൻസി ജോസഫ്, ആൻ സിതാര പോൾ എന്നിവരുടെ മേൽനോട്ടത്തിൽ ദിനാചരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. വിവിധ മത്സരങ്ങൾ ഈ ദിനങ്ങളിൽ നടത്തി സമ്മാനങ്ങളും പ്രോത്സാഹനങ്ങളും നൽകി, കുട്ടികളെ അനുമോദിക്കുകയും ചെയ്യുന്നു.  

ജനാധിപത്യ മൂല്യങ്ങൾ കുട്ടികളിൽ ഊട്ടിയുറപ്പിക്കുന്നതിനും പൊതു തിരഞ്ഞെടുപ്പ് രീതികൾ പരിചിതമാക്കാനും സ്കൂൾ പാർലമെൻ്റ് തെരെഞ്ഞെടുപ്പ് വർഷം തോറും നടത്തുന്നു.ഓരോ കുട്ടികളും തങ്ങളുടെ പ്രദേശവുമായി ബന്ധപ്പെട്ട ചരിത്രം അന്വേഷിച്ച് കണ്ടെത്തുകയും പ്രാദേശിക ചരിത്രരചനാ മത്സരത്തിൽ താൽപ്പര്യപൂർവ്വം പങ്കെടുക്കുകയും സമ്മാനാർഹരാവുകയു ചെയ്തു.ആധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ഒരു സാമൂഹ്യ ശാസ്ത്ര ലാബ് സെൻറ് ലിറ്റിൽ തെരേസാസ് സ്കൂളിൻ്റെ വലിയൊരു നേട്ടമാണ്.

            പൗരന്റെയും കുട്ടികളുടെയും അവകാശങ്ങളെയും കടമകളെയും കുറിച്ച് അറിയുവാനും, ഭൂതത്തിൽ നിന്ന് വർത്തമാനത്തിലൂടെ നല്ലൊരു ഭാവിയിൽ കുട്ടികൾ എത്തിച്ചേരുന്നതിനും, ഓരോ വിദ്യാർത്ഥിയും നല്ലൊരു സാമൂഹ്യജീവി ആകുന്നതിനും, വാഴക്കുളം സെൻ്റ് ലിറ്റിൽ തെരേസാസ് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലൂടെ കുട്ടികളെ പ്രാപ്തരാക്കുന്നു.