സഹായം Reading Problems? Click here


എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രോഗപ്രതിരോധം

ഭൂമിയിൽ ഇന്നെങ്ങും മരണം വിതയ്ക്കുന്നു
ഒരു മഹാവ്യാധിതൻ തേരോട്ടമായ്
സർവവും വെട്ടിപിടിക്കുവാൻ നീ നേർത്ത
സമകാവ്യം ഒന്നിതിൽ കൊണ്ടു
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ
കഴിയില്ല മനുജാ നിൻ കർമ്മഫലം
ഭയമല്ല കരുതലനടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം
അകന്നിരിക്കാം രക്തബന്ധങ്ങൾ ഒക്കെയും
ഇരുളിന്റെ മറനീങ്ങും ഒരു പുലരി വരെ
പാലിച്ചിടാം നല്ല നിർദ്ദേശമൊക്കെയും
പ്രാർത്ഥിച്ചിടാം ജഗദീശരനോട്
പോരാടിടാം നമുക്കൊന്നിച്ചു നിന്നിടം
പ്രിതിരോധിച്ചിടാം പകർച്ചവ്യാധിയെ

ഡിയോണ സ്റ്റാൻലി
8 C സെൻറ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത