എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/കൊറോണ -നേരിടാം നമുക്കൊരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ -നേരിടാം നമുക്കൊരുമിച്ച്

ഇന്ന് ലോകം കോവിടിന്റെ കീഴിലാണ്. ഈ മഹാമാരിയുടെ മുന്നിൽ തോറ്റു നിൽക്കാൻ വഴങ്ങാതെ അതിനെ ചൊറുക്കുന്നതിന് വേണ്ട മുൻകരുതൽ നാം ചെയ്യേണ്ടിയിരിക്കുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് പരിസരശുചിത്വം. വൃത്തിഹീനമായ പരിസരത്തുനിന്നാണ് രോഗങ്ങൾ ഉടലെടുക്കുന്നത്.അതിനാൽ പരിസരം വൃത്തിയായി സൂക്ഷിക്കുക. രോഗികളുമായി ഇടപെടുന്നവർ കൃത്യമായി മാസ്കും ഗ്ലൗസും ധരിക്കുക . കൈകൾ സോപ്പോ,ഹാൻഡ്‌വാഷോ ഉപയോഗിച്ച് നന്നായി കഴുകുക. ഉപയോഗിച്ച മാസ്ക്കും,ഗ്ലൗസും അലക്ഷ്യമായി വലിച്ചെറിയാതെ അവ കത്തിച്ചു നശിപ്പിക്കുക. പരിസരത്തുള്ള മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുക. ആരോഗ്യ പ്രവർത്തകരും, ഡോക്ടർമാരും അവരുടെ സുരക്ഷക്കായി ധരിച്ച പ്രത്യേക വസ്ത്രം ഒന്നിൽകൂടുതൽ പ്രാവശ്യം ഉപയോഗിക്കാതിരിക്കുക. അവ കൃത്യമായി സംസ്കരിക്കുകയും ചെയ്യുക. രോഗലക്ഷണമുള്ളവരുമായി 1മീറ്റർ അകലം പാലിക്കുക. ചുമക്കുമ്പോഴും,തുമ്മുമ്പോഴും മുഖം പൊത്തിപിടിക്കുക. ഗാർഹിക മാലിന്യങ്ങൾ കുഴിച്ചുമൂടുക. വളർത്തുമൃഗങ്ങളിൽ നിന്നും രോഗം വരൻ സാധ്യത ഉള്ളതിനാൽ അവയുമായി അടുത്ത് ഇടപഴകാതിരിക്കുക. പുറത്തുപോയിട്ടു വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. കുടുംബത്തിലുള്ള ആർക്കെങ്കിലും ചുമയോ, ജലദോഷമോ, തുമ്മലോ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക. ഈ കാര്യങ്ങൾ പാലിച്ചാൽ നമുക്ക് കൊറോണയെന്ന മഹാമാരിയെ ചെറുത്തു നിൽക്കാം.

ആദിത്യൻ സാബു
IX A സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം