എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/ഉമ്മറത്തിണ്ണയിൽ വെറുതെ

Schoolwiki സംരംഭത്തിൽ നിന്ന്
ഉമ്മറത്തിണ്ണയിൽ വെറുതെ

ഉമ്മറത്തിണ്ണയിൽവെറുതെയിരുന്നു
ഞാൻ തിരയുകയായിരുന്നു
പിന്നിട്ട വഴിയിലെ മധുര
സ്മൃതികളിലേക്കൊന്നു മൂകമായി
വെയിലത്തു വിരിയുന്ന പൂവുപോൽ
അന്നുഞാൻ ഭൂവിൽവിരിഞ്ഞു വന്നു
അമ്മതൻ മടിയിലെ ലാളനയേറ്റ്
ഞാൻ നന്മ പരത്തിയെങ്ങും
അറിവിന്റെ അക്ഷരപ്പൊയ്കയിൽ
അന്ന് ഞാൻ പിച്ച നടന്നീടവെ
കാൽകൾ ഇടറു൩്വോൾ കാവലാളാകുന്നു
അച്ഛന്റെ സ്നേഹവയ്പ്പ്
കുയിലമ്മ കുഞ്ഞിനായി കൂട്ടിരിക്കുന്ന പോൽ
കൂടെ നടന്നു അവർ
ദഃഖാർദ്രമാകുമെൻ വേളയിലുമവർ
താങ്ങായി നിന്നെനിക്കായ്
അമ്മിഞ്ഞയൊപ്പം നുണഞ്ഞെടുത്തു
ഞാനെൻ ഭാഷതൻ മാധുര്യവും
മന്ദസ്മിതം തൂകി ആരോരും കാണാതെ
കുസൃതിയും ചെയ്തിരുന്നു.
അമ്മയെ കാണാതെ ഞാൻ
കരഞ്ഞീടു൩്വോൾ തോളത്തെടുത്തിടാനായി
വാശിപിടി‍ച്ച് വഴിക്കിട്ടു
പിരിയുന്നു ചിലരിവിടെയുണ്ടെനിക്ക്
അറിവിനെ കയ്യിലൊതുക്കുവാൻ
ആശിച്ച് സ്കൂളിലേക്കെതതിടവേ
കൂടെകളിച്ചീടാൻ ദൈവം
എനിക്കേകി നല്ല സുഹൃത്തുക്കളെ
ഇണക്കം പിണക്കം വലുപ്പം ചെറുപ്പം
ഇവയുണ്ടെന്നെന്നിരുന്നാലുമേ
സ്നേഹമാകുന്നെൻറെ ഗേഹം
എനിക്കെന്നും സ്വർഗീയതുല്യമാണ്.
 

അനിറ്റ് പോൾസൺ
6 B സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത