പൂന്തോട്ടത്തിൽ പാറിനടക്കും
പല പല വർണ പൂമ്പാറ്റ
ചുവപ്പു മഞ്ഞ കറുപ്പുനിറത്തിൽ
പാറി നടക്കും പൂമ്പാറ്റ
പച്ചപിടിച്ച പുല്ലിലെല്ലാം
പൂമ്പൊടി തേടിനടന്നു പൂമ്പാറ്റ
പൂന്തോട്ടത്തിൽ മൂളിനടക്കും
കറുത്തനിറമുള്ള കരിവണ്ട്
കാണാൻ എന്തൊരു ചേലാണ്
നമ്മുടെ സ്വന്തം പൂന്തോട്ടം