Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ മാലാഖ
ഒരിക്കൽ വിദൂരസ്ഥമായ ഒരിടത് ഒരു കർഷകൻ താമസിച്ചിരുന്നു.. അദ്ദേഹത്തിന് ഭാര്യ യും രണ്ടു മക്കളും ഉണ്ടായിരുന്നു. മൂത്തമകൻ ജാക്ക്. രണ്ടാമത്തെ മകൾ സാറയും. സാറ അതീവ സുന്ദരിയും ബുദ്ധിശാലിയും പഠനത്തിൽ മിടുക്കിയും ആയിരുന്നു.
എന്നാൽ ഓരോ ദിവസവും തന്റെ കുടുംബത്തെ പട്ടിണിയിൽ നിന്നും കരകയറ്റാൻ അദ്ദേഹം വളരെ അധികം ബുദ്ധിമുട്ടിയിരുന്നു. സാറക്ക് പഠിക്കാനുള്ള ആഗ്രഹം കൂടി കൂടി വന്നു. തനിക്ക് പാവങ്ങളെയും രോഗികളെയും സഹായിക്കണം., തന്നെ പോലെ പഠിക്കാൻ ആഗ്രഹമുള്ളവരെ പഠിപ്പിക്കണം എന്നിങ്ങനെ കുറെ മോഹങ്ങളുമായി അവൾ ഓരോ ദിവസവും തള്ളി നീക്കി.<
അങ്ങനെ വളരെ ദുഖിച്ചു കഴിഞ്ഞ അവളുടെ മുമ്പിൽ ഒരു കുഞ്ഞു മാലാഖ പ്രത്യ ക്ഷ പെട്ടു കുഞ്ഞു മാലാഖ സാറയോട് ചോദിച്ചു, നീ എന്തിനാ ദുഖിച്ചിരിക്കുന്നത് സാറാ, നിനക്ക് എന്തു പറ്റി?. അവൾ തന്റെ ദുഃഖങ്ങളും ആഗ്രഹങ്ങളും എല്ലാം കുഞ്ഞു മാലാഖയോട് പറഞ്ഞു. മാലാഖ അവളെ ആശ്വസിപ്പിച്ചു. എന്നിട്ട് അവളോട് പറഞ്ഞു, നിന്നെ ഞാൻ ഭൂമിയിലെ മാലാഖ ആക്കി മാറ്റും ഞാൻ പറയുന്നത് അനുസരിച്ചു നീ ജീവിക്കണം. അങ്ങനെ മാലാഖ പറഞ്ഞത് അനുസരിച്ചു മാതാപിതാക്കളെ അനുസരിച്ചും അവരെ സഹായിച്ചും ആദരിച്ചും സന്തോഷത്തോടെ ജീവിച്ചു. അങ്ങനെ ഇരിക്കെ സമ്പന്നനായ ഒരു മനുഷ്യൻ അതു വഴി വന്നു. അദ്ദേഹം സാറ യുടെ വീട് അന്വേഷിച്ചാണ് വന്നത്. തന്റെ സമ്പത്ത് മുഴുവൻ നൽകി സാറയെ പഠിപ്പിക്കാം എന്ന് വാക്ക് നൽകി. അങ്ങനെ അവൾ പഠനം ആരംഭിച്ചു.<
വർഷങ്ങൾ കടന്നുപോയി. അവൾ മെഡിസിൻ പഠനം പൂർത്തിയാക്കി. അടുത്തുള്ള മെഡിക്കൽ കോളേജിൽ അവൾക്ക് ജോലിയും ലഭിച്ചു. അങ്ങനെ സാറ ഡോക്ടർ സാറ ആയി. തന്റെ അടുത്ത് വരുന്ന ഓരോ രോഗികൾക്കും അവൾ താങ്ങും തണലും ആയിരുന്നു.
സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെ അവൾ ഓരോ രോഗിയെയും കണ്ടത്. പലർക്കും അവളോട് അസൂയ തോന്നിയിരുന്നു.<
എന്നാൽ എന്നും അവൾക്ക് താങ്ങും തണലുമായി ആ സമ്പന്നൻ കൂടെ ഉണ്ടായിരുന്നു. സ്വന്തം മകളെ പോലെ അയാൾ അവളെ സംരക്ഷിച്ചുപോന്നു.
പെട്ടന്നാണ് അത് സംഭവിച്ചത്. ലോകത്ത് ആകമാനം ഒരു മഹാമാരി പടർന്നു പിടിച്ചു. രോഗത്തിന് അടിമ ആകുന്നവർ വളരെ പെട്ടന്ന് തന്നെമരണം പുൽകുന്ന അവസ്ഥ, വളരെ ദയനീയമായിരുന്നു. എന്നാൽ പ്രതിസന്ധി യിൽ തളരാതെ സാറ തന്റെ ജോലി ഏറ്റെടുത്തു. അങ്ങിനെ ഇരിക്കെ തന്നെ മകളെ പോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത ആ വലിയ മനുഷ്യനും രോഗം പിടിപെട്ടു. അത് സാറയെ വളരെ അധികം വേദനിപ്പിച്ചു. ഡോക്ടർ മാർ എല്ലാവരും ഉപേക്ഷിച്ച അദ്ദേഹത്തെ അവൾ പരിചരിച്ചു. പ്രാർത്ഥന യോടെ രാവും പകലും അയാളുടെ കൂടെ ഇരുന്നു. പെട്ടന്ന് തന്റെ മുന്നിൽ ആ മനുഷ്യൻ തനിക്ക് പ്രത്യക്ഷ പെട്ട മാലാഖ ആയി മാറി. സാറ അതഭുത സ്‌തബ്ധ ആയി പോയി.<
അപ്പോളാണ് സാറക്ക് തന്നെ ഇത്ര നാളും സംരക്ഷി ച്ചു,, ഇവിടെ വരെ എത്തിച്ചത് കുഞ്ഞു മാലാഖ യാണെന്ന് മനസിലായത്. അവൾ മാലാഖക്ക് നന്ദി പറഞ്ഞു. അങ്ങനെ സാറ എല്ലാവർക്കും പ്രിയപെട്ടവളായി. എല്ലാവർക്കും നന്മചെയ്യുന്ന ഒരു മാലാഖയെ പോലെ അവൾ ജീവിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
|