എസ് എൻ വി എൽ പി എസ് തുമ്പോളി/അക്ഷരവൃക്ഷം/കൊറോണയും സ്വപ്നങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും സ്വപ്നങ്ങളും

സാധാരണ എന്റെ അമ്മുമ്മ എന്നെ രാവില ഏഴു മണി ആകുമ്പോൾ ഉണർത്തുന്നതാണ്. ഇന്ന് എന്താണാവോ എന്നെ എട്ടുമണി കഴിഞ്ഞിട്ടും ആരും വന്ന് വിളിച്ചില്ല. പിന്നെ ഞാൻ തനിയെ എഴുന്നേറ്റു, മുറ്റത്തോട്ട് ഇറങ്ങിച്ചെന്നു. അപ്പോൾ അമ്മൂമ്മ പറയുവാ എന്റെ സ്കൂൾ അടച്ചു എന്ന്. എനിക്ക് ഒന്നും മനസ്സിലായില്ല. അപ്പൂപ്പന്റെ വായിൽ നിന്നും ഞാൻ ആ വാക്കു കേട്ടു കൊറോണ.<
കൊറോണ വരുന്നുണ്ട് അതുകൊണ്ട് ഇനി കുറെ നാളത്തേക്ക് സ്കൂളിൽ പോവണ്ടാന്ന്. എനിക്കൊന്നും മനസ്സിലായില്ല. കൊറോണ യോ കൊണോറയോ ഞാൻ അപ്പൂപ്പനോട് ചോദിച്ചു. കൊറോണ അതാണത്രേ അവൻറെ പേര്. എന്തായാലും എന്റെ അമ്മ വന്നിട്ട് ചോദിക്കാമെന്ന് മനസ്സിൽ കരുതി. എന്റെ കൂട്ടുകാരെ കാണാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ സങ്കടമായി. ഞാൻ വേഗം കുളിച്ച് , കാപ്പി കുടിച്ചു സൈക്കിൾ എടുത്തു കളിക്കാൻ പോയി. സൈക്കിൾ എടുത്തപ്പോൾ എന്റെ ടീച്ചർ സൈക്കിളിനെ കുറിച്ച് പഠിപ്പിച്ചത് ഓർത്തു. വൈകിട്ട് എന്റെ അമ്മ ജോലി കഴിഞ്ഞു വന്നപ്പോൾ ഞാൻ ചോദിച്ചു, എന്താണ് അമ്മേ ഈ കൊറോണ എന്ന്.<
അമ്മ പറഞ്ഞു തന്നു അത് ഒരുതരം പനിയാണെന്ന്. കൈ കഴുകാതെ വരുമ്പോൾ പിടിക്കുന്ന പനി ആണത്രേ. പുറത്തു പോയി വന്നാൽ കൈ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം. കൊറോണ വൈറസ് ശരീരത്തിൽ കയറിയാൽ പനിപിടിച്ച് മരിച്ചുപോകുമെന്ന്.<
അതിനിപ്പോൾ ഞാൻ പുറത്ത് എവിടെ പോകാനാണ്. ആ പോവാനുണ്ട്, ഏപ്രിലിൽ ഞങ്ങൾ കുളു , മണാലി യൊക്കെ പോകുമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ടിക്കറ്റ് അമ്മ കാണിച്ചു തന്നതാണ്. ഞങ്ങൾ പോകും ഹയ്യട ഹയ്യാ. കുളു, മണാലി മഞ്ഞ് വീഴുന്ന സ്ഥലം ആണെന്നാണ് അമ്മ പറഞ്ഞത്. എളുപ്പം ഈ കൊറോണ ഒന്നും മാറിയാൽ മതിയായിരുന്നു. മഞ്ഞിന്റെ സ്വപ്നവും കണ്ടു ഞാൻ ഉറങ്ങിപ്പോയി.




ചൈത്ര P. R
I A എസ്_എൻ_വി_എൽ_പി_എസ്_തുമ്പോളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം